അ​ൽ​ഖു​വൈ​റി​ൽ ചേ​ർ​ന്ന പാ​ടാം ന​മു​ക്ക് പാ​ടാം സം​ഗീ​ത കൂ​ട്ടാ​യ്മ യോ​ഗം

പാ​ടാം ന​മു​ക്ക് പാ​ടാം മെ​ഗാ ഇ​വ​ന്റ് ന​വം​ബ​ർ 22ന്

​മ​സ്ക​ത്ത്​: പാ​ടാം ന​മു​ക്ക് പാ​ടാം സം​ഗീ​ത കൂ​ട്ടാ​യ്മ പ​ത്താം വാ​ർ​ഷി​കം മെ​ഗാ ഇ​വ​ന്റ് ന​വം​ബ​ർ 22ന് ​ന​ട​ത്തു​മെ​ന്ന് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. കേ​ര​ള​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ അ​റി​യ​പ്പെ​ടു​ന്ന എ​ട്ടോ​ളം ക​ലാ​കാ​ര​ന്മാ​ർ അ​ണി​നി​ര​ക്കു​ന്ന മെ​ഗാ ഇ​വ​ന്റ് ഒ​മാ​നി​ലെ സം​ഗീ​ത ആ​സ്വാ​ദ​ക​ർ​ക്ക് ന​വ്യാ​നു​ഭ​വമായി​രി​ക്കു​മെ​ന്ന് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. മെ​ഗാ ഇ​വ​ന്റി​നു മു​ന്നോ​ടി​യാ​യി ഒ​മാ​നി​ലെ ഗാ​യ​ക​ർ​ക്ക് അ​വ​രു​ടെ ക​ഴി​വു​ക​ൾ തെ​ളി​യി​ക്കാ​ൻ 15 വ​യ​സ്സ്​ മു​ത​ൽ മു​ക​ളി​ലു​ള്ള ഗാ​യ​ക​ർ​ക്ക് റി​യാ​ലി​റ്റി ഷോ​യും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. അ​ൽ​ഖു​വൈ​റി​ലു​ള്ള നി​സ​ർ​ക്കാ​സ് ത​ട്ടു​ക​ട ഹാ​ളി​ൽ ചേ​ർ​ന്ന സ്വാ​ഗ​ത​സം​ഘ യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ്​ സി​ദ്ദി​ഖ്​ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സെ​ക്ര​ട്ട​റി വാ​സു​ദേ​വ​ൻ ത​ളി​യാ​റ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സ​ജീ​വ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Padam Naam Padam mega event on November 22

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.