ബോസ്നിയ-ഹെർസഗോവിനയുടെ ഗ്രാൻഡ് മുഫ്തി ഷെയ്ഖ് ഹുസൈൻ കവാസോവിച്ച് ഒമാൻ വിദേശകാര്യ മന്ത്രാലയത്തിലെ രാഷ്ട്രീയകാര്യ അണ്ടർസെക്രട്ടറി ഷെയ്ഖ് ഖലീഫ ബിൻ അലി അൽ ഹാർത്തിയുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ
മസ്കത്ത്: ബോസ്നിയ-ഹെർസഗോവിനയുടെ ഗ്രാൻഡ് മുഫ്തി ഷെയ്ഖ് ഹുസൈൻ കവാസോവിച്ചിനെ ഒമാനിൽ വിദേശകാര്യ മന്ത്രാലയത്തിലെ രാഷ്ട്രീയകാര്യ അണ്ടർസെക്രട്ടറി ഷെയ്ഖ് ഖലീഫ ബിൻ അലി അൽ ഹാർത്തിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ഒമാൻ സുൽത്താനേറ്റിലേക്കുള്ള മുഫ്തിയുടെ സന്ദർശനത്തിന്റെ ഭാഗമായായിരുന്നു കൂടിക്കാഴ്ച.
ഒമാനും ബോസ്നിയ-ഹെർസഗോവിനയും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. ഇരു രാജ്യങ്ങളുടെയും സംയുക്ത താൽപര്യങ്ങൾ മുൻനിർത്തിയാണ് സഹകരണം വിപുലപ്പെടുത്തേണ്ടതെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു.
ഒമാൻ ഗ്രാൻഡ് മുഫ്തിയുടെ ഓഫിസ് സെക്രട്ടറി ജനറൽ അഹമ്മദ് ബിൻ സൗദ് അൽ സിയാബിയും ഇരു രാജ്യങ്ങളിലെയും മറ്റ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.