റൂവി സെന്റ്. പീറ്റർ ആൻഡ് പോൾ കാത്തലിക് ദേവാലയത്തിൽ ഓശാന പെരുന്നാൾ ശ്രുശ്രൂഷ ചടങ്ങിൽനിന്ന്
മസ്കത്ത്: ക്രിസ്തുവിന്റെ പീഡാസഹനത്തിന്റെ അവസാന നാളുകളിലേക്ക് കടക്കെ ലോകമാകെയുള്ള ക്രൈസ്തവർക്കൊപ്പം ഒമാനിലെ വിശ്വാസികളും ഓശാന പെരുന്നാൾ ആഘോഷിച്ചു. മസ്കത്തിലെ റൂവി സെന്റ്. പീറ്റർ ആൻഡ് പോൾ കാത്തലിക് ദേവാലയത്തിൽ നടന്ന ശ്രുശ്രൂഷകൾക്ക് വികാരി ഫാ. സെബിൻ ചരളക്കാട്ട് മുഖ്യകാർമികത്വം വഹിച്ചു.
ഫാ. പ്രിൻസ് പീറ്റർ തുമ്പനിരപ്പേൽ വചന സന്ദേശം നൽകി. നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. പശ്ചിമേഷ്യൻ സംഘർഷത്തിൽ സമാധാനം പുലരാനും ഒമാനിൽ പ്രകൃതി ക്ഷോഭത്തിൽ കഷ്ടത അനുഭവിക്കുന്നവർക്കു വേണ്ടിയും ഒമാൻ രാജ്യത്തിനു വേണ്ടിയും പ്രാർഥിക്കണമെന്ന് വിശ്വാസികളെ തന്റെ പ്രസംഗത്തിൽ വികാരിയച്ചൻ ഓർമ്മപ്പെടുത്തി.
കടന്നുവരുന്ന പത്ത് ദിവസം ത്യാഗത്തിന്റെയും സഹനത്തിന്റെയും പ്രാർഥനയുടെയും ദിനങ്ങൾ ആയിരിക്കണമെന്നും ഓർമ്മപ്പെടുത്തി. ചടങ്ങുകൾക്ക് മസ്കത്ത് മലയാളി പ്രാർഥന കൂട്ടായ്മ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.