മസ്കത്ത്: രാജ്യത്തെ മസ്ജിദുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട സുരക്ഷ നടപടിക്രമങ്ങൾ ഒൗഖാഫ് മതകാര്യ മന്ത്രാലയം പുറത്തിറക്കി. പള്ളികൾ തുറക്കാനുള്ള തീരുമാനം സുപ്രീം കമ്മിറ്റി കൈക്കൊണ്ട ശേഷമാകും ഇൗ നിർദേശങ്ങൾ പ്രാബല്യത്തിൽ വരുകയെന്നും മന്ത്രാലയം ഒാർമിപ്പിച്ചു. പ്രോേട്ടാകോൾ പുറത്തിറങ്ങിയ സാഹചര്യത്തിൽ പള്ളികൾ തുറക്കാൻ പോകുന്നതായ പ്രചാരണങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായിരുന്നു. ഇൗ സാഹചര്യത്തിൽ കൂടിയാണ് മതകാര്യ മന്ത്രാലയത്തിെൻറ വിശദീകരണം.
നമസ്കാര സമയത്ത് മാത്രമാണ് പള്ളികൾ തുറക്കാൻ പാടുള്ളൂവെന്നതാണ് നിർദേശങ്ങളിൽ പ്രധാനപ്പെട്ടത്. ബാങ്ക് വിളിച്ച് 15 മിനിറ്റിനുള്ളിൽ നമസ്കാരം പൂർത്തീകരിച്ച് എല്ലാവരും പുറത്തുപോകണം. പള്ളിയുടെ ചുമതലയുള്ളവർക്കാണ് നമസ്കാരത്തിന് ശേഷം മസ്ജിദ് അടക്കേണ്ട ചുമതല. പള്ളികളിൽ ഖുർആൻ വെക്കരുത്.
പാരായണം ചെയ്യേണ്ടവർ സ്വന്തം കൊണ്ടുവരുകയോ മൊബൈൽ ഫോണിലൂടെയോ പാരായണം ചെയ്യുക. സ്ത്രീകളുടെ പ്രാർഥന സ്ഥലവും റഫ്രിജറേറ്ററും അടച്ചിടണം. ടോയ്ലറ്റുകളും അടച്ചിടണം. നമസ്കരിക്കുന്നവർ തമ്മിൽ ഒന്നര മീറ്റർ അകലം ഉണ്ടായിരിക്കണം. ഇത് കാർപെറ്റിൽ രേഖപ്പെടുത്തണം. നമസ്കരിക്കാനെത്തുന്നവർ മുഖാവരണം ധരിക്കണം. പള്ളിയിൽ കയറുേമ്പാഴും പുറത്തിറങ്ങുേമ്പാഴും സാനിറ്റൈസർ ഉപയോഗിക്കണം. പള്ളിയുടെ പരിസരത്ത് നമസ്കരിക്കാൻ അനുവദിക്കുകയും ചെയ്യും. നിയമലംഘനം കണ്ടെത്തുന്ന പള്ളികൾ അടച്ചിടുമെന്നും നിർദേശത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.