ദേശീയ ചിഹ്നങ്ങളുടെ ഉപയോഗം: ഒക്ടോബർ 15നകം അനുമതി വാങ്ങണം

മസ്കത്ത്: ഒമാന്റെ ദേശീയദിന ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഉൽപന്നങ്ങളിൽ ദേശീയ ചിഹ്നങ്ങളും മുദ്രകളും ഉപയോഗിക്കാൻ ഒക്ടോബർ 15നകം മുൻകൂർ അനുമതി വാങ്ങിയിരിക്കണമെന്ന് ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അറിയിച്ചു. നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ ബിസിനസ് സ്ഥാപനങ്ങളും ഉൽപാദകരും ഇതിനായുള്ള അപേക്ഷകൾ സമർപ്പിച്ച് അനുമതിപത്രം കൈപ്പറ്റണം. ദേശീയ ചിഹ്നങ്ങളുടെ അന്തസ്സും പ്രാധാന്യവും നിലനിർത്തുന്നതിനും അവ ദുരുപയോഗം ചെയ്യുന്നത് തടയാനും അവ ഉത്തരവാദിത്തത്തോടെയും ആദരവോടെയും ഉപയോഗിക്കുന്നു എന്ന് ഉറപ്പാക്കാനുമാണ് ഈ നടപടി.

സുൽത്താന്റെ ചിത്രം, ഒമാന്റെ ദേശീയ മുദ്ര, ദേശീയ പതാക, ഒമാൻ ഭൂപടം എന്നിവ സംബന്ധിച്ചാണ് മുൻകൂർ അനുമതി വാങ്ങേണ്ടത്. ദേശീയ ആഘോഷങ്ങളുടെ ഭാഗമാകുമ്പോൾ രാജ്യത്തോടുള്ള ഉത്തരവാദിത്തം കാത്തുസൂക്ഷിക്കാൻ എല്ലാ സ്ഥാപനങ്ങളും ബാധ്യസ്ഥരാണെന്നും നിയമങ്ങൾ പൂർണമായും പാലിച്ചുമാത്രമേ വാണിജ്യാടിസ്ഥാനത്തിൽ ഇവ ഉപയോഗിക്കാവൂ എന്നും മന്ത്രാലയം ഓർമിപ്പിച്ചു.

Tags:    
News Summary - Use of national symbols: Permission must be obtained by October 15th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.