സലാല: ഒമാനി വനിതകളുടെ സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ പത്നി പ്രഥമ വനിത സയ്യിദ അഹദ് ബിൻത് അബ്ദുല്ല അൽ ബുസൈദി സലാലയിലെ ഒമാനി വനിതാ അസോസിയേഷൻ സന്ദർശിച്ചു.
സാമൂഹിക പുരോഗതിക്കായി സ്ത്രീകൾ നടത്തുന്ന സംഭാവനകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായായിരുന്നു സന്ദർശനം. ദോഫാർ ഗവർണറേറ്റിലെ വിവിധ ഒമാനി വനിതാ അസോസിയേഷനുകളുടെ കൂട്ടായ്മയും പരമ്പരാഗത കരകൗശല വസ്തുക്കളും സ്ത്രീകളുടെ കരകൗശല ഉൽപന്നങ്ങളും പ്രദർശിപ്പിച്ചിരിക്കുന്ന ‘ഹെറിറ്റേജ് ഹൗസും’ അവർ സന്ദർശിച്ചു.
ഗവർണറേറ്റിലെ വനിതാ അസോസിയേഷനുകളുടെ പ്രവർത്തനങ്ങളെക്കുറിച്ചും പ്രാദേശിക സമൂഹത്തെ പിന്തുണക്കുന്നതിൽ അവ വഹിക്കുന്ന പങ്കിനെക്കുറിച്ചും പ്രഥമ വനിത ചോദിച്ചറിഞ്ഞു. ദോഫാറിൽ നടപ്പാക്കുന്ന വിവിധ സന്നദ്ധ പരിപാടികൾ, കമ്മ്യൂണിറ്റി നേട്ടങ്ങൾ, സ്ത്രീകളുടെ നേതൃത്വത്തിലുള്ള സംരംഭങ്ങൾ എന്നിവയെക്കുറിച്ച് അസോസിയേഷൻ മേധാവികൾ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.