സലാല തീരത്തിനടുത്ത് ശക്തമായ ഭൂചലനം

സലാല: ഒമാൻ തീരക്കടലായ ഗൾഫ് ഓഫ് ഏദനിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഒമാനിലെ സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ഭൂചലന നിരീക്ഷണ കേന്ദ്രമാണ് വെള്ളിയാഴ്ച പുലർച്ചെ ഈ ഭൂകമ്പം രേഖപ്പെടുത്തിയത്. ഒമാൻ സമയം പുലർച്ചെ 1.07 ഓടെയാണ് കടലിൽ ഭൂചലനം ഉണ്ടായത്. സലാലയിൽ നിന്നും ഏകദേശം 560 കിലോമീറ്റർ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. കടലിനടിയിൽ 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്നും അധികൃതർ വ്യക്തമാക്കി. തീരപ്രദേശങ്ങളിൽ ഇതേത്തുടർന്ന് എന്തെങ്കിലും തരത്തിലുള്ള നാശനഷ്ടങ്ങളോ മറ്റ് പ്രത്യാഘാതങ്ങളോ ഉണ്ടായതായി ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

Tags:    
News Summary - Strong earthquake strikes off Salalah coast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.