മസ്‌കത്ത്: ഒമാനിലെ സമൈലിലുണ്ടായ വാഹനാപാകടത്തിൽ ആറ് പേർ മരിക്കുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ 8 പേരുടെ നില ഗുരുതരമാണ്. സമൈലിലെ അൽ മഹലിലാണ് ദാരുണസംഭവം. റോയൽ ഒമാൻ പൊലീസാണ് ഇക്കാര്യമറിയിച്ചത്. മസ്‌കത്തിലേക്കുള്ള യാത്രയിൽ സുൽത്താൻ തുവൈനി ബിൻ സഈദ് റോഡിൽ ട്രക്കും നിരവധി വാഹനങ്ങളും കൂട്ടിയിടിച്ചായിരുന്നു അപകടം. ഇതേ തുടർന്ന് റോയൽ ഒമാൻ പൊലീസ് ഗതാഗത മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു.
പ്രദേശത്ത് കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടതായും പൊലീസ് അറിയിച്ചു. വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ആദ്യഘട്ട അറിയിപ്പിൽ അപകടത്തിൽപ്പെട്ടവരുടെ എണ്ണമോ പരിക്കേറ്റവരുടെ ആരോഗ്യനിലയോ വ്യക്തമാക്കിയിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.