ദുകം: ഒമാന്റെ ഓട്ടോമോട്ടീവ്, ലോജിസ്റ്റിക്സ് മേഖലകളിൽ പുതിയ ചരിത്രമെഴുതി ലോകത്തിലെ ഏറ്റവും വലിയ റോ-റോ (റോൾ ഓൺ-റോൾ ഓഫ്) കപ്പലുകളിലൊന്നായ ‘ബി.വൈ.ഡി ചാങ്ഷാ’ ദുകം തുറമുഖത്തെത്തുന്നു. പ്രമുഖ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ബി.വൈ.ഡിയുടെ ഒരു കപ്പൽ ആദ്യമായാണ് ഒമാൻ തീരമണയുന്നത്. 219.9 മീറ്റർ നീളമുള്ള ഈ ഭീമൻ കപ്പലിന് ഒരേസമയം 9,200 വാഹനങ്ങൾ വരെ വഹിക്കാനുള്ള ശേഷിയുണ്ട്. കപ്പലിലെ ആകെ വാഹനങ്ങളിൽ ആയിരത്തിലധികം വാഹനങ്ങൾ ദുകം തുറമുഖത്ത് ഇറക്കും. ഇതിൽ 200-ലധികം വാഹനങ്ങൾ ഒമാൻ വിപണിയിലേക്കും ബാക്കി ആയിരത്തിലധികം വാഹനങ്ങൾ മറ്റ് ജി.സി.സി രാജ്യങ്ങളിലേക്കുമാണ് എത്തിക്കുന്നത്.
വൻകിട ഓട്ടോമോട്ടീവ് ചരക്കുനീക്കങ്ങൾ കൈകാര്യം ചെയ്യാനുള്ള ദുകം തുറമുഖത്തിന്റെ ശേഷി തെളിയിക്കുന്നതാണ് ഈ വൻ ചരക്കു കപ്പലിന്റെ വരവ്. ആഗോള വാഹന വിതരണ ശൃംഖലയെ ഒമാനുമായും മറ്റ് പ്രാദേശിക വിപണികളുമായും നേരിട്ട് ബന്ധിപ്പിക്കാനും ഇതിലൂടെ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.