ഒമാനിലെ ഏറ്റവും വിശ്വസ്​ത ബ്രാൻഡ്: തുടർച്ചയായി മൂന്നാം തവണയും പുരസ്കാരവുമായി ഷാഹി ഫുഡ്‌സ് ആൻഡ് സ്‌പൈസസ്

മസ്കത്ത്: ഒമാനിലെ ഏറ്റവും വിശ്വസ്​ത ബ്രാൻഡിനുള്ള പുരസ്കാരം തുടർച്ചയായി മൂന്നാം തവണയു സ്വന്തമാക്കി രാജ്യത്തെ പ്രമുഖ ​ഭക്ഷ്യോൽപന്ന ഉൽപാദന, വിതരണ കമ്പനിയായ ഷാഹി ഫുഡ്‌സ് ആൻഡ് സ്‌പൈസസ്. പയർ വർഗങ്ങളുടെയും സുഗന്ധ വ്യഞ്ജനങ്ങളുടെയും വിഭാഗത്തിൽ ആണ് തിളക്കമാർന്ന നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. പുരസ്കാരം ഒമാന്റെ പ്രമോഷണൽ ഐഡന്റിറ്റിയുടെ ടെക്നിക്കൽ ടീം അംഗം സയ്യിദ് ഡോ. ഫാരിസ് ബിൻ തുർക്കി അൽ സഈദിൽനിന്ന് ഷാഹി ഫുഡ്​സ്​ ആൻഡ്​ സ്​പൈസസ്​ സ്ഥാപകനും മാനേജിങ്​ ഡയറക്ടറുമായ മുഹമ്മദ് അഷ്‌റഫ്, ഡയക്ടർ സുനീത ബീവി എന്നിവർ ഏറ്റുവാങ്ങി. അപെക്സ് മീഡിയ എക്സിക്യൂട്ടീവ് ചെയർമാൻ സാലിഹ് സക്വാനിയുടെ സാന്നിധ്യത്തിലായിരുന്നു അവാർഡ് കൈമാറിയത്.


സുൽത്താനേറ്റിലെ മുൻനിര പബ്ലിഷിങ്ങ് ഹൗസുകളിലൊന്നായ അപെക്സ് മീഡിയയാണ് അവാർഡ് ‌ഏർപ്പെടുത്തിയത്. പൊതുജനങ്ങളിൽനിന്ന് പരമാവധി വോട്ട് നേടുന്ന ബ്രാൻഡുകൾക്കാണ്​ ‘ഒമാന്റെ ഏറ്റവും വിശ്വസ്ത ബ്രാൻഡ്​’ പുരസ്കാരം നൽകുന്നത്. തുടർച്ചയായി നേട്ടം കൈവരിക്കാൻ കഴിഞ്ഞതിൽ സന്തോഷമണ്ടെന്ന് മനേജമെന്റ് ഭാരവാഹികൾ പറഞ്ഞു. സുൽത്താനേറ്റിലെ ജനങ്ങളും താമസക്കാരും ഷാഹിയിൽ അർപ്പിച്ച വിശ്വാസത്തന്റെ തെളിവാണ് തുടർച്ചയായി ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്. ഇത് കൂടുതൽ മികച്ച സേവനങ്ങൾ ഉപഭോക്തക്കൾക്ക് നൽകാനുള്ള ഉത്തരാവദിത്വം കൂടിയാണ് ഞങ്ങളിൽ അർപ്പിതമായിരിക്കുന്നത്.

പയർവർഗങ്ങളുടെയും സുഗന്ധവ്യഞ്ജനങ്ങളുടെയും വിഭാഗത്തിൽ ഏറ്റവും വിശ്വസനീയമായ ബ്രാൻഡായി തിരഞ്ഞെടുക്കപ്പെട്ടതിൽ അഭിമാനമാണ്. ഈ അംഗീകാരം നേടാൻ സഹായിച്ച ഞങ്ങളുടെ പങ്കാളികൾക്കും ജീവനക്കാർക്കും ഒമാൻ ജനതയോടും സമൂഹത്തോടും നന്ദി പറയുകയാണെന്നും മാനേജമന്റ് ഭാരവാഹികൾ പറഞ്ഞു​.1986ൽ സ്ഥാപിതമായ ഷാഹി ഫുഡ്‌സ് ആൻഡ് സ്‌പൈസസ് ഇന്ന്​ ഒമാനിലെ പ്രമുഖ എഫ്‌.എം.സി.ജി ബ്രാൻഡാണ്. പയർവർഗങ്ങൾ, മസാലകൾ, പരിപ്പ്, ഡ്രൈ ഫ്രൂട്ട്‌സ്, അറബിക് കോഫി എന്നീ വിഭാഗങ്ങളിലായി 200ൽ പരം ഭക്ഷ്യ ഉൽപന്നങ്ങൾ കമ്പനി വിതരണം ചെയ്യുന്നുണ്ട്​.

Tags:    
News Summary - Oman's Most Trusted Brand: Shahi Foods and Spices Wins Third Consecutive Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.