മസ്കത്ത് ഫാർമസി കോർപറേറ്റ് ഫുട്ബാൾ, ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു

മസ്കത്ത്: ഒമാനിലെ ആരോഗ്യ പരിചരണ മേഖലയിൽ 57 വർഷത്തെ പാരമ്പര്യമുള്ള മസ്കത്ത് ഫാർമസി ആൻഡ് സ്റ്റോഴ്സ് എൽ.എൽ.സിക്ക് കീഴിൽ കോർപറേറ്റ് സെവൻസ് ഫുട്ബാൾ, ക്രിക്കറ്റ് ടൂർണമെന്റ് ആരംഭിക്കുന്നു. ആരോഗ്യത്തിനും വിനോദത്തിനും പരിഗണന നൽകുക എന്ന ടാഗ് ലൈനിൽ സംഘടിപ്പിക്കുന്ന വാർഷിക നോക്കൗട്ട് ടൂർണമെന്റിന്റെ ആദ്യ എഡിഷനാണിത്.

കായിക മികവും ടീം വർക്കും സ്പോർട്സ്മാൻഷിപ്പും മുൻനിര്‍ത്തി ഒമാനിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കോർപ്പറേറ്റ് ടീമുകളെ ഒന്നിപ്പിക്കുന്ന ടൂർണമെന്റ് ഫെബ്രുവരി ആദ്യ വാരം അൽ ഖുവൈർ സ്റ്റേഡിയത്തിൽ നടക്കും. ആവേശകരമായ മത്സരങ്ങളും സൗഹൃദാന്തരീക്ഷവും ടൂർണമെന്റിന്റെ പ്രത്യേകതയായിരിക്കുമെന്ന് സംഘാടകർ പറഞ്ഞു. ആകർഷകമായ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.

കോർപറേറ്റ് ടീമുകൾക്ക് മാത്രമാണ് ടൂർണമെന്റിൽ പങ്കെടുക്കാനുള്ള അർഹത. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും മസ്കത്ത് ഫാർമസി ആൻഡ് സ്റ്റോർ എൽഎൽസിയുടെ സി.എസ്.ആർ ഹെഡ് ഗോഡ്‌വിൻ ജോസഫുമായി ബന്ധപ്പെടണം. ഫോൺ: 99416577, വാട്ട്‌സ്ആപ്പ്: 78240545. എൻട്രി ലഭിക്കേണ്ട അവസാന തീയതി: 2026 ജനുവരി 10.

Tags:    
News Summary - Muscat Pharmacy and Stores LLC organizing Corporate Cricket-Fottball Tournament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.