കേരള മാപ്പിള കലാ അക്കാദമി മസ്കത്ത് ചാപ്റ്ററിന്റെ ഉദ്ഘാടന ചടങ്ങിൽനിന്ന്
മസ്കത്ത്: കേരള മാപ്പിള കലാ അക്കാദമി മസ്കത്ത് ചാപ്റ്ററിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മെഗാ ഷോ പ്രവാസ ലോകത്തിന് ആവേശം പകർന്ന അനുഭവമായി.
മസ്കത്തിലെ മിഡിലീസ്റ്റ് കോളജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഇന്ത്യൻ അംബാസഡർ ജി.വി. ശ്രീനിവാസ് തന്റെ മനോഹരമായ ഹിന്ദി ഗാനങ്ങളിലൂടെ പരിപാടി ഉദ്ഘാടനം ചെയ്തു. ഒമാൻ ശൂറാ കൗൺസിൽ അംഗം അഹമ്മദ് സഈദ് മുഖ്യാതിഥിയായെത്തി. ഒമാന്റെ 55ാം പിറന്നാളിന് ആദരമർപ്പിച്ച് 55 പേർ ചേർന്ന് പാടിയ അവതരണ ഗാനം ശ്രദ്ധേയമായി. സുനിൽ കൈതാരത്തിന്റെ സംഗീതവും കണ്ണൂർ ഷെരീഫ്, സിന്ധു പ്രേംകുമാർ, ആസിഫ് കാപ്പാട് തുടങ്ങിയവരുടെ പാട്ടുകളും സദസ്സിന് ആവേശം നൽകി. ഒപ്പന, കോൽക്കളി, ദഫ്മുട്ട്, നൃത്തം തുടങ്ങിയവ അരങ്ങേറി. ചീഫ് കോഓഡിനേറ്റർ നിസാം അണിയാരം അധ്യക്ഷത വഹിച്ചു. ഡോ. സിദ്ദീഖ് മങ്കട സ്വാഗതം പറഞ്ഞു. സെക്രട്ടറി നാസർ കണ്ടിയിൽ, മുനീർ മാസ്റ്റർ, ഇസ്ഹാഖ് ചിരിയണ്ടൻ, സമീർ കുഞ്ഞിപ്പള്ളി, ലുഖ്മാൻ കതിരൂർ, സംസ്ഥാന പ്രസിഡന്റ് എ.കെ. മുസ്തഫ, ജനറൽ സെക്രട്ടറി ആരിഫ് കാപ്പിൽ, ജില്ല പഞ്ചായത്ത് അംഗം പി.എച്ച്. ആയിഷ ബാനു തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.