മസ്കത്ത്: 2025 -2026 അധ്യയന വർഷത്തിലെ ആദ്യ സെമസ്റ്ററിലെ സ്കൂൾ പെർഫോമൻസ് വിലയിരുത്തലിന്റെ ഫലം ബുധനാഴ്ച പ്രഖ്യാപിക്കുമെന്ന് ഒമാനി അക്കാദമിക് അക്രഡിറ്റേഷൻ ആൻഡ് ക്വാളിറ്റി അഷ്വറൻസ് ഓഫ് എജുക്കേഷൻ അതോറിറ്റി അറിയിച്ചു. അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാകും ഫലം പ്രസിദ്ധീകരിക്കുക.
ഫലങ്ങൾ പ്രസിദ്ധീകരിക്കുന്നതിലൂടെ സുതാര്യത വർധിപ്പിക്കുക, വിദ്യാഭ്യാസ സമൂഹത്തിന് ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുക, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് പിന്തുണ നൽകുക തുടങ്ങിയ കാര്യങ്ങൾ ലക്ഷ്യമിടുന്നതായി അതോറിറ്റി വ്യക്തമാക്കി.
സ്കൂൾ പ്രകടനവിലയിരുത്തൽ പദ്ധതിയുടെ ആദ്യഘട്ടം 2025 സെപ്റ്റംബറിൽ ആരംഭിച്ചിരുന്നു. ഇതിൽ 58 സർക്കാർ -സ്വകാര്യ സ്കൂളുകളാണ് ഉൾപ്പെടുത്തിയിരുന്നത്. ഒമാൻ സുൽത്താനേറ്റിലെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനുള്ള അതോറിറ്റിയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.