ഒമാനിൽ വിദേശ പണവിനിമയ മേഖലക്ക് ദീർഘകാല പാരമ്പര്യമുണ്ട്. ഇന്നും പ്രവർത്തിക്കുന്ന ചില എക്സ്ചേഞ്ച് സ്ഥാപനങ്ങൾ ഏകദേശം നൂറുവർഷങ്ങൾക്കു മുമ്പാണ് സേവനം ആരംഭിച്ചത്. ദശകങ്ങളായി ലക്ഷക്കണക്കിന് പ്രവാസികൾ സ്വന്തം നാട്ടിലേക്ക് പണമയക്കാൻ ആശ്രയിച്ചിരുന്നത് ഇത്തരം പരമ്പരാഗത കൗണ്ടറുകളെയാണ്. എക്സ്ചേഞ്ച് ശാഖയിലെത്തി ടോക്കൺ എടുത്ത് കൗണ്ടറിൽ ഇടപാട് പൂർത്തിയാക്കുന്നതാണ് ഏറെക്കാലം പലരും വിശ്വാസയോഗ്യമായ മാർഗമായി കണ്ടിരുന്നത്.
ഒമാൻ സുൽത്താനേറ്റിൽ ഏകദേശം 20 ലക്ഷം പ്രവാസികൾ താമസിക്കുന്നുണ്ടെന്നാണ് കണക്ക്. രാജ്യത്തുടനീളം പ്രവർത്തിക്കുന്ന 17 എക്സ്ചേഞ്ച് ഹൗസുകൾ പ്രവാസികളുടെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യഘടകമായി മാറിയിട്ടുണ്ട്. തലമുറകളെ സേവിച്ച ഇവ ശക്തമായ ഉപഭോക്തൃ വിശ്വാസവും നേടി. നേരിട്ട് എത്തിച്ചേരാവുന്ന ശാഖകൾ ഉപഭോക്താക്കൾക്ക് പരിചയവും ആശ്വാസവും ആത്മവിശ്വാസവും നൽകി. പ്രത്യേകിച്ച് നേരിട്ടുള്ള ഇടപെടൽ ഇഷ്ടപ്പെടുന്നവർക്ക്. എന്നാൽ, കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഉപഭോക്താക്കളിൽ വ്യക്തമായ മാറ്റം ദൃശ്യമാകുന്നുണ്ട്. ജീവിതശൈലികൾ ആധുനികമാകുകയും ഡിജിറ്റൽ സൗകര്യങ്ങൾ വ്യാപകമാകുകയും ചെയ്തതോടെ, പരമ്പരാഗത എക്സ്ചേഞ്ചുകളിൽ നേരിട്ടെത്തി വിനിമയം നടത്തുക എന്നതിൽനിന്ന് ഡിജിറ്റൽ പണമിടപാട് മാർഗങ്ങളെയാണ് പലരും ആശ്രയിക്കുന്നത്.
വാലറ്റി ആപ് ഡൗൺലോഡ് ചെയ്യാൻ ക്യൂആർ കോഡ് സ്കാൻ ചെയ്യുക
ഇന്ന് ഭൂരിഭാഗം ആളുകളും ബാങ്കിങ് സേവനങ്ങളുമായി സുഖകരമായി പൊരുത്തപ്പെട്ടിട്ടുണ്ട്. ഒമാനിലെ മിക്ക ബാങ്കുകളും അന്താരാഷ്ട്ര പണമിടപാടുകൾക്കായി സ്വന്തം മൊബൈൽ ആപ്പുകൾ അവതരിപ്പിച്ചിട്ടുണ്ട്. എക്സ്ചേഞ്ച് ശാഖകളുടെ സമയപരിധികളിൽ ആശ്രയിക്കാതെ, എവിടെനിന്നും വേഗത്തിലും സുരക്ഷിതമായും പണം കൈമാറാൻ ഈ ആപ്പുകൾ സഹായിക്കുന്നു.
അതേസമയം, പുതിയ ഫിൻടെക് കമ്പനികളും വിപണിയലെത്തിതോടെ കൂടുതൽ സൗകര്യങ്ങളും മത്സരപരമായ സേവനങ്ങളും അവതരിപ്പിച്ചു. ‘വാലറ്റീ’ (walletii) പോലുള്ള പ്ലാറ്റ്ഫോമുകളും 2024ൽ ആരംഭിച്ച മറ്റ് ഫിൻടെക് സ്റ്റാർട്ടപ്പുകളും പണം അയക്കൽ, യൂട്ടിലിറ്റി ബില്ലുകൾ അടക്കൽ, ദൈനംദിന സാമ്പത്തിക ആവശ്യങ്ങൾ കൈകാര്യം ചെയ്യൽ എന്നിവക്ക് ഉപഭോക്തൃ സൗഹൃദ ഡിജിറ്റൽ പരിഹാരങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
പരമ്പരാഗത എക്സ്ചേഞ്ച് ഹൗസുകൾക്ക് ഇപ്പോഴും മികച്ച ഇടപാടുകൾ ലഭിക്കുന്നുണ്ടെങ്കിലും പ്രവാസികളുടെ ഉപഭോക്തൃ ശീലങ്ങൾ മാറിത്തുടങ്ങിയിരിക്കുന്നു എന്നത് വസ്തുതയാണ്. പലരും രണ്ട് മാർഗങ്ങളും സംയോജിപ്പിച്ചാണ് പണ വിനിമയത്തിനായി ഉപയോഗപ്പെടുത്തുന്നത്.
ജോലി സമയങ്ങളിൽ നേരിട്ടുള്ള സേവനത്തിനായി എക്സ്ചേഞ്ചുകളെ ഉപയോഗപ്പെടുത്തുമ്പോൾ, കൗണ്ടറുകൾ അടച്ചശേഷം ബാങ്ക് ആപ്പുകളോ ഫിൻടെക് ആപ്പുകളോ ഉപയോഗിക്കുന്നവരാണ് ഏറെയും. ഈ മാറ്റം തിരിച്ചറിഞ്ഞ്, വിശ്വാസം നേടിയ പല എക്സ്ചേഞ്ച് ഹൗസുകളും സ്വന്തം മൊബൈൽ ആപ്പുകൾ അവതരിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്.
യു.എ.ഇ പോലുള്ള രാജ്യങ്ങളിൽ നേരത്തെ കണ്ട മാറ്റത്തിന്റെ പ്രതിഫലനമാണ് ഒമാനിലും നടക്കുന്നത്. കൗണ്ടർ അധിഷ്ഠിത പണമിടപാടുകളിൽ നിന്ന് മൊബൈൽ കേന്ദ്രീകൃത സേവനങ്ങളിലേക്കാണ് ഉപഭോക്തൃ പ്രവണതകൾ മാറുന്നത്. റിമിറ്റൻസ്, ബിൽ പേമെന്റുകൾ, മറ്റ് സാമ്പത്തിക സേവനങ്ങൾ എന്നിവക്ക് ഡിജിറ്റൽ ആപ്പുകളുടെ സ്വീകരണം ഒമാനിൽ വർധിച്ചുവരികയാണ്.
ഒമാന്റെ സാമ്പത്തിക സംവിധാനത്തിൽ എക്സ്ചേഞ്ച് സ്ഥാപനങ്ങൾ ഇന്നും വളരെ പ്രധാന്യമുള്ളവ തന്നെയാണ്. എന്നാൽ ഭാവി വ്യക്തമായി ഡിജിറ്റൽ-ഫസ്റ്റ് എന്ന പരിഹാരങ്ങളിലേക്കാണ് നീങ്ങുന്നത്. ഉപഭോക്താക്കളുടെ മാറുന്ന ശീലത്തിലൂടെ, പരമ്പരാഗത രീതികളിൽനിന്ന് ആധുനിക ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലേക്കുള്ള ആരോഗ്യകരമായ മാറ്റത്തിനാണ് രാജ്യം സാക്ഷ്യംവഹിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.