ഗസ്സയിൽനിന്ന് സുരക്ഷിതമായെത്തിയ ഒമാനി പൗരന്മാർ
ഈജിപ്തിന്റെ സഹകരണത്തോടെയാണ് ഇവരെ ഒഴിപ്പിച്ചതെന്ന് ഒമാൻ എംബസി അറിയിച്ചു
മസ്കത്ത്: ഇസ്രായേലിന്റെ ആക്രമണം തുടരുന്ന ഗസ്സ മുനമ്പിൽനിന്ന് ഒമാനി പൗരന്മാരെ ഒഴിപ്പിച്ചതായി കൈറോയിലെ ഒമാൻ എംബസി അറിയിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം, ഈജിപ്ഷ്യൻ വിദേശ മന്ത്രാലയത്തിന്റെ സഹകരണത്തോടെയും ഏകോപനത്തോടെയാണ് ഗസ്സ മുനമ്പിൽനിന്ന് ഒമാനി പൗരന്മാരെ ഒഴിപ്പിച്ചതെന്ന് ഒമാൻ എംബസി പ്രസ്താവനയിൽ പറഞ്ഞു.
ഈജിപ്ത് അധികാരികളുടെ സഹകരണത്തിന് നന്ദിയും അഭിനന്ദനവും അറിയിക്കുകയാണ് കുടുംബം സുരക്ഷിതമായും ആരോഗ്യത്തോടെയും വീട്ടിലെത്തിയതായും അധികൃതർ വ്യക്തമാക്കി.
അതേസമയം, ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന നരനായിട്ടിനെതിരെ ശക്തമായ നിലപാട് ഒമാൻ സ്വീകരിച്ചിരിക്കുന്നത്.
ഗസ്സയിലെ ഫലസ്തീനികളുടെ പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സുൽത്താനടക്കമുള്ള നേതൃത്വം വിവിധ ഘട്ടങ്ങളിൽ രംഗത്ത് വരികയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.