ഒ​മാ​നി മാ​രി​ടൈം ഹെ​റി​റ്റേ​ജ് ഫെ​സ്റ്റി​വ​ൽ:സൂ​റി​ലെ വാ​നി​ൽ ഇ​ന്ന്​ മ​ല​യാ​ള​ത്തി​ന്‍റെ പ​ട്ട​ങ്ങ​ൾ പ​റ​ക്കും

മ​സ്ക​ത്ത്​: ഒ​മാ​നി മാ​രി​ടൈം ഹെ​റി​റ്റേ​ജ് ഫെ​സ്റ്റി​വ​ലി​ന്റെ ഭാ​ഗ​മാ​യി സൂ​റി​ലെ വാ​നി​ൽ കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള പ​ട്ട​ങ്ങ​ൾ പാ​റി​പ്പ​റ​ക്കും. കോ​ഴി​ക്കോ​ട്​ സ്വ​ദേ​ശി​ക​ളാ​യ വ​ൺ ഇ​ന്ത്യ കൈ​റ്റ് ടീം ​ക്യാ​പ്​​റ്റ​ൻ അ​ബ്​​ദു​ല്ല മാ​ളി​യേ​ക്ക​ൽ, കേ​ര​ള കൈ​റ്റ്​ ടീം ​ക്യാ​പ്​​റ്റ​ൻ അ​ബ്ബാ​സ്​ ക​ള​ത്തി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ പ​ട്ടം പ​റ​പ്പി​ക്ക​ലും പ​രി​ശീ​ല​ന​വും ന​ട​ത്തു​ന്ന​ത്. വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​യി ഉ​ച്ച​ക്ക്​ ര​ണ്ടു മു​ത​ൽ വൈ​കീ​ട്ട്​ ആ​റു വ​​രെ​യാ​ണ്​ പ​രി​പാ​ടി. ‘ഒ​മാ​ൻ കൈ​റ്റ്സ്’​​ ടീ​മു​മാ​യി സ​ഹ​ക​രി​ച്ച്​ ന​ട​ത്തു​ന്ന പ​രി​പാ​ടി​യി​ൽ പ​ട്ടം പ​റ​പ്പി​ക്ക​ലി​ൽ പ​രി​ശീ​ല​ന​വും ന​ൽ​കും.

അ​ബ്​​ദു​ല്ല മാ​ളി​യേ​ക്ക​ലും അ​ബ്ബാ​സ്​ ക​ള​ത്തി​ലും

റെ​യി​ൻ​ബോ സ​ർ​ക്കി​ൾ, പ​റ​ക്കും​ത​ളി​ക, ഗാ​ന്ധി​ജി​യു​ടെ 150ാം ജ​ന്മ​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ലോ​ഗോ പ​തി​ച്ച പൈ​ല​റ്റ്​ കൈ​റ്റ്, ഇ​ന്ത്യ​യു​ടെ പ​താ​ക​യു​ടെ രൂ​പ​ത്തി​ലു​ള്ള പ​ട്ടം എ​ന്നി​വ​യാ​ണ്​ സൂ​റി​ന്‍റെ വി​ഹാ​യ​സ്സി​ൽ പ​റ​ത്തു​ക​യെ​ന്ന്​ അ​ബ്​​ദു​ല്ല മാ​ളി​യേ​ക്ക​ൽ പ​റ​ഞ്ഞു. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന പ​ട്ടം​പ​റ​പ്പി​ക്ക​ൽ മ​ത്സ​ര​ത്തി​ലും ഫെ​സ്റ്റി​വ​ലി​ലും സ​ജീ​വ​മാ​യി പ​​ങ്കെ​ടു​ക്കു​ന്ന ആ​ളാ​ണ്​ അ​ബ്​​ദു​ല്ല. ഫാ​റൂ​ഖ്​ കോ​ള​ജി​ൽ പ​ഠി​ക്ക​വേ പാ​രാ​ഗ്ലൈ​ഡി​ങ്ങി​ന്​ കി​ട്ടി​യ അ​വ​സ​ര​മാ​ണ്​ പ​ട്ട​ത്തി​ലേ​ക്ക്​ കൂ​ടു​ത​ൽ ആ​ക​ർ​ഷി​ക്കാ​ൻ ഇ​ട​വ​രു​ത്തി​യ​ത്.

ഇ​തി​നി​ടെ ലോ​ക പ​ട്ടം​പ​റ​ത്ത​ൽ മ​ത്സ​രം കാ​ണാ​നാ​യി അ​ബ്​​ദു​ല്ല​യും സം​ഘ​വും മ​ലേ​ഷ്യ​യി​ൽ എ​ത്തു​ക​യും ചെ​യ്​​തു. ഇ​വി​ടെ​നി​ന്ന്​ പ​രി​ച​യ​പ്പെ​ട്ട ന്യൂ​സി​ല​ൻ​ഡു​കാ​ര​നാ​യ പീ​റ്റ​ർ ലി​ന​നാ​ണ്​ അ​വ​സ​ര​ങ്ങ​ളു​ടെ പു​തി​യ ആ​കാ​ശം അ​ബ്​​ദു​ല്ല​ക്ക്​ മു​ന്നി​ൽ തു​റ​ന്നു​കൊ​ടു​ക്കു​ന്ന​ത്. ഇ​തു​പി​ന്നീ​ട്​ ‘വ​ൺ ഇ​ന്ത്യ കൈ​റ്റ്​ ടീം’ ​എ​ന്ന സം​ഘ​ട​ന​യു​ടെ രൂ​പ​വ​ത്​​ക​ര​ത്തി​ലേ​ക്ക്​ എ​ത്തി​ച്ചു. ഇ​ന്ത്യ​യി​ലു​ട​നീ​ള​മാ​യി 150ഓ​ളം അം​ഗ​ങ്ങ​ളാ​ണ്​ സം​ഘ​ട​ന​യി​ലു​ള്ള​ത്. ഭൂ​രി​ഭാ​ഗം പേ​രും കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള​വ​രാ​ണെ​ന്ന്​ അ​ബ്​​ദു​ല്ല പ​റ​ഞ്ഞു. 2013ൽ ​ചൈ​ന​യി​ൽ ന​ട​ന്ന ലോ​ക പ​ട്ടം​പ​റ​ത്ത​ൽ മ​ത്സ​ര​ത്തി​ൽ ഒ​ന്നാം​സ്ഥാ​നം അ​ബ്​​ദു​ല്ല നേ​ടി​യി​രു​ന്നു. പ​ര​മ്പ​രാ​ഗ​ത വി​ഭാ​ഗ​ത്തി​ൽ ക​ഥ​ക​ളി​പ്പ​ട്ട​ത്തി​നാ​യി​രു​ന്നു ഒ​ന്നാം​സ്ഥാ​നം ല​ഭി​ച്ച​ത്.

ഒ​ന്ന​ര​പ്പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി പ​ട്ടം​പ​റ​ത്ത​ൽ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു. കു​വൈ​ത്ത്​ ഒ​ഴി​കെ​യു​ള്ള ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ പ​ട്ടം​പ​റ​ത്ത​ലു​മാ​യി ഇ​ദ്ദേ​ഹം എ​ത്തി​യി​ട്ടു​ണ്ട്. വി​ശാ​ല​മാ​യ ബീ​ച്ചു​ക​ളു​ള്ള സു​ൽ​ത്താ​നേ​റ്റി​ൽ പ​ട്ടം പ​റ​ത്ത​ൽ വി​നോ​ദ​ത്തി​ന്​ മി​ക​ച്ച സാ​ധ്യ​ത​യാ​ണു​ള്ള​തെ​ന്ന്​ അ​ബ്​​ദു​ല്ല പ​റ​ഞ്ഞു. ഇ​ന്നു മു​ത​ൽ 19 വ​രെ തെ​ക്ക​ൻ ശ​ർ​ഖി​യ​യി​ലെ സൂ​ർ വി​ലാ​യ​ത്തി​ലാ​ണ് മാ​രി​ടൈം ഹെ​റി​റ്റേ​ജ് ഫെ​സ്റ്റി​വ​ൽ ന​ട​ക്കു​ന്ന​ത്​. ഒ​മാ​ൻ ഇ​ന്ത്യ ഫെ​ർ​ട്ടി​ലൈ​സ​ർ ക​മ്പ​നി (ഒ​മി​ഫ്‌​കോ), ഒ​മാ​ൻ എ​ൽ.​എ​ൻ.​ജി ക​മ്പ​നി എ​ന്നി​വ​യു​ടെ പി​ന്തു​ണ​യോ​ടെ പൈ​തൃ​ക ടൂ​റി​സം മ​ന്ത്രാ​ല​യ​മാ​ണ്​ പ​രി​പാ​ടി ന​ട​ത്തു​ന്ന​ത്. വാ​ണി​ജ്യ​പ​ര​വും ച​രി​ത്ര​പ​ര​വു​മാ​യ കേ​ന്ദ്ര​മെ​ന്ന നി​ല​യി​ലും നൂ​റ്റാ​ണ്ടു​ക​ളാ​യി ക​പ്പ​ൽ നി​ർ​മാ​ണ​വു​മാ​യി ആ​ഴ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്ന പ്ര​ദേ​ശ​മെ​ന്ന നി​ല​യി​ലും സൂ​ർ വി​ലാ​യ​ത്തി​ന്റെ ച​രി​ത്ര​പ​ര​വും വ​ർ​ത്ത​മാ​ന​കാ​ല​വു​മാ​യ പ​ങ്ക് എ​ടു​ത്തു​കാ​ണി​ക്കു​ക​യാ​ണ്​ ഫെ​സ്റ്റി​വ​ലി​ലൂ​​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

Tags:    
News Summary - Omani Maritime Heritage Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.