ഒ​മാ​നി-​ഇ​ന്ത്യ​ൻ ബി​സി​ന​സ് ഫോ​റം ഇ​ന്ന്

മ​സ്‌​ക​ത്ത്: ഒ​മാ​നും ഇ​ന്ത്യ​യും ത​മ്മി​ലു​ള്ള സാ​മ്പ​ത്തി​ക സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി ഒ​മാ​ൻ ചേം​ബ​ർ ഓ​ഫ് കോമേ​ഴ്‌​സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി ഞാ​യ​റാ​ഴ്ച മ​സ്‌​ക​ത്തി​ൽ ഒ​മാ​നി-​ഇ​ന്ത്യ​ൻ ബി​സി​ന​സ് ഫോ​റം സം​ഘ​ടി​പ്പി​ക്കും. പു​ന​രു​പ​യോ​ഗ ഊ​ർ​ജം, ഹൈ​ഡ്ര​ജ​ൻ, റി​യ​ൽ എ​സ്റ്റേ​റ്റ് വി​ക​സ​നം, ഭാ​വി ന​ഗ​ര​ങ്ങ​ൾ, ഭ​ക്ഷ്യ​സു​ര​ക്ഷ, ടൂ​റി​സം എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള സു​പ്ര​ധാ​ന മേ​ഖ​ല​ക​ളി​ലാ​ണ് ഫോ​റം ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ക.

ല​ക്ഷ്യ​മി​ട്ട മേ​ഖ​ല​ക​ളി​ലെ സം​യു​ക്ത നി​ക്ഷേ​പ അ​വ​സ​ര​ങ്ങ​ൾ എ​ടു​ത്തു​കാ​ണി​ക്കു​ന്ന ച​ർ​ച്ച സെ​ഷ​നു​ക​ളും, വി​ജ​യ​ക​ര​മാ​യ ഉ​ഭ​യ​ക​ക്ഷി നി​ക്ഷേ​പ മാ​തൃ​ക​ക​ളും വി​ശ​ക​ല​നം ചെ​യ്യും.

സാ​മ്പ​ത്തി​ക ബ​ന്ധ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും പ​ര​സ്പ​ര വി​ക​സ​ന​ത്തി​നു​ള്ള വാ​ഗ്ദാ​ന​മാ​യ അ​വ​സ​ര​ങ്ങ​ളി​ൽ നി​ക്ഷേ​പി​ക്കു​ന്ന​തി​നു​മു​ള്ള കാ​ര്യ​ങ്ങ​ളി​ലും ച​ർ​ച്ച ന​ട​ക്കും.

Tags:    
News Summary - Omani-Indian Business Forum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.