Posted On
date_range Updated On
date_range യു.എ.ഇ കോൺസുലേറ്റിന് നേരെ ആക്രമണം: ശക്തമായി അപലപിച്ച് ഒമാൻ
മസ്‌കത്ത്: ഇറാഖി കുർദിസ്ഥാനിലെ യു.എ.ഇ കോൺസുലേറ്റ് ജനറലിന് നേരെയുണ്ടായ ആക്രമണത്തെ ഒമാൻ ശക്തമായി അപലപിച്ചു.
നയതന്ത്ര കാര്യാലയങ്ങൾക്കും പരിസരങ്ങൾക്കും സംരക്ഷണം ഉറപ്പുനൽകുന്ന അന്താരാഷ്ട്ര നിയമങ്ങളുടെയും നയതന്ത്ര മര്യാദകളുടെയും നഗ്നമായ ലംഘനമാണ് ഈ ആക്രമണമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. യു.എ.ഇയോട് ഒമാൻ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.