ഒ​മാ​ൻ ബ​ഹി​രാ​കാ​ശ സം​രം​ഭ​ക​ത്വ പ​ദ്ധ​തി: ശി​ൽ​പ​ശാ​ല ജൂ​ൺ ഒ​മ്പ​ത്​ മു​ത​ൽ

മ​സ്ക​ത്ത്​: രാ​ജ്യ​ത്തെ വ​ള​രു​ന്ന ബ​ഹി​രാ​കാ​ശ മേ​ഖ​ല​യി​ൽ ന​വീ​ക​ര​ണ​വും നി​ക്ഷേ​പ​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് ല​ക്ഷ്യ​മി​ട്ട് ഗ​താ​ഗ​ത, വാ​ർ​ത്താ​വി​നി​മ​യ, വി​വ​ര സാ​​​ങ്കേ​തി​ക മ​ന്ത്രാ​ല​യം പു​തി​യ ബ​ഹി​രാ​കാ​ശ സം​രം​ഭ​ക​ത്വ ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ക്കും. ജൂ​ൺ ഒ​മ്പ​ത്​ മു​ത​ൽ 13 വ​രെ​യാ​ണ്​ ശി​ൽ​പ​ശാ​ല ന​ട​ക്കു​ക. ഈ ​അ​ഞ്ച്​ ദി​വ​സ​ത്തെ പ​രി​പാ​ടി​യി​ലൂ​ടെ ബ​ഹി​രാ​കാ​ശ സം​രം​ഭ​ങ്ങ​ളു​ടെ ആ​വേ​ശ​ക​ര​മാ​യ ലോ​ക​ത്തേ​ക്ക് എ​ത്ത​ിപ്പെടാ​ൻ താ​ൽ​പ​ര്യ​മു​ള്ള ആ​ളു​ക​ളെ സ​ജ്ജ​രാ​ക്കു​ക​യാ​ണ്​ ല​ക്ഷ്യം.

പ്രാ​ദേ​ശി​ക സ്റ്റാ​ർ​ട്ട​പ്പു​ക​ൾ, എ​സ്.​എം.​ഇ​ക​ൾ, സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ, തൊ​ഴി​ല​ന്വേ​ഷ​ക​ർ എ​ന്നി​വ​ർ​ക്കാ​യി രൂ​പ​ക​ൽ​പ​ന ചെ​യ്‌​തി​രി​ക്കു​ന്ന ഈ ​ശി​ൽ​പ​ശാ​ല​യി​ൽ ബ​ഹി​രാ​കാ​ശ സം​രം​ഭ​ക​ത്വ​ത്തി​ന്റെ സാ​ങ്കേ​തി​ക വ​ശ​ങ്ങ​ൾ, ബ​ഹി​രാ​കാ​ശ വ്യ​വ​സാ​യ​ത്തി​ലെ സം​രം​ഭ​ക​ത്വം, ബി​സി​ന​സ് മോ​ഡ​ലു​ക​ൾ, പ​ദ്ധ​തി ആ​സൂ​ത്ര​ണ​വും നി​ർ​വ​ഹ​ണ​വും, ബ​ഹി​രാ​കാ​ശ പ​ദ്ധ​തി എ​ന്നി​വ​യു​ൾ​പ്പെ​ടെ നി​ര​വ​ധി വി​ഷ​യ​ങ്ങ​ളി​ൽ കാ​ഴ്ചപ്പാ​ടു​ക​ൾ ല​ഭി​ക്കും.

പ്രോ​ജ​ക്ട് മാ​നേ​ജ്‌​മെൻറ്, ബ​ഹി​രാ​കാ​ശ മേ​ഖ​ല​യി​ലെ സം​രം​ഭ​ക​ത്വം എ​ന്നീ മേ​ഖ​ല​ക​ളി​ൽ വൈ​ദ​ഗ്ധ്യ​മു​ള്ള​വ​രോ താ​ൽ​പ​ര്യ​മു​ള്ള​വ​രോ ആ​യ ഒ​മാ​നി ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക്​ ര​ജി​സ്‌​ട്രേ​ഷ​ൻ ​ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​ടു​ത്തി​ടെ ആ​രം​ഭി​ച്ച നാ​ഷ​ന​ൽ എ​ക്‌​സി​ക്യൂ​ട്ടിവ് സ്‌​പേ​സ് പ്രോ​ഗ്രാ​മു​മാ​യി ഒ​ത്തു​ചേ​ർ​ന്ന് ബ​ഹി​രാ​കാ​ശ മേ​ഖ​ല​യി​ൽ ഒ​മാ​ന്‍റെ ശേ​ഷി വ​ള​ർ​ത്തി​യെ​ടു​ക്കാ​നാ​ണ് ഗ​താ​ഗ​ത, വാ​ർ​ത്താ​വി​നി​മ​യ, വി​വ​ര​സാ​​ങ്കേ​തി​ക മ​ന്ത്രാ​ല​യ​ത്തി​ന്‍റെ​യും കോ​ഡ് അ​ക്കാ​ദ​മി​യു​ടെ​യും ഈ ​വി​ശാ​ല​മാ​യ സം​രം​ഭ​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

Tags:    
News Summary - Oman Space Entrepreneurship Program: Workshop June 9 in

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.