മസ്കത്ത്: ഇന്ത്യയിലേക്ക് ചരക്കുമായി പുറപ്പെട്ട തായ് കപ്പലിന് നേരെ ഹുർമുസ് കടലിടുക്കിൽ ആക്രമണം. മാരിടൈം സെക്യൂരിറ്റി സെന്ററിൽനിന്ന് ലഭിച്ച റിപ്പോർട്ട് പ്രകാരം മയൂരി നരീ എന്ന വാണിജ്യ കപ്പലാണ് ആക്രമിക്കപ്പെട്ടത്. ഒമാൻ തീരത്തുനിന്ന് 13 നോട്ടിക്കൽ മൈൽ അകലെയാണ് സംഭവം.
കപ്പലിന്റെ പ്രധാന എഞ്ചിൻ മുറിയിൽ തീപിടിത്തമുണ്ടായതായും മാരിടൈ സെക്യൂരിറ്റി സെന്റർ റിപ്പോർട്ട് ചെയ്തു. കപ്പലിലെ 20 ജീവനക്കാരെ ഒമാൻ റോയൽ നേവി രക്ഷപ്പെടുത്തി. യു.എസ്- ഇസ്രയേൽ സംയുക്ത ആക്രമണത്തെ തുടർന്ന് ഹുർമുസ് കടലിടുക്കിൽ ഇറാൻ നിയന്ത്രണമേർപ്പെടുത്തിയിരിക്കെ, മേഖലയിൽ ചരക്കു കപ്പലുകൾക്കു നേരെ ആക്രണങ്ങൾ തുടരുകയാണ്.
30,000 ടൺ ഭാരം വഹിക്കാനുള്ള ശേഷിയുള്ള 23 തായ് ജീവനക്കാർ കപ്പലിലുണ്ടായിരുന്നത്. കപ്പലിൽ അകപ്പെട്ട മൂന്ന് പേരെ രക്ഷിക്കാനുള്ള ശ്രമത്തിലാണെന്ന് തായ് അധികൃതർ അറിയിച്ചു.
യു.എ.ഇ യിലെ ഖലീഫ തുറമുഖത്ത് നിന്ന് പുറപ്പെട്ട കപ്പൽ ഗുജറാത്തിലെ കണ്ട്‌ല തുറമുഖത്തേക്ക് വരികയായിരുന്നുവെന്നാണ് വിവരം. ആക്രമണത്തിന്‍റെ ഉത്തര വാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണം നടന്ന കപ്പലിന്റെ ചിത്രങ്ങൾ തായ്‌ലൻഡ് നാവികസേന പുറത്തുവിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.