മസ്കത്ത്: തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ ബര്‍ക്ക-നഖല്‍ റോഡിന്‍െറ ഇരട്ടിപ്പിക്കല്‍ ജോലികള്‍ പുരോഗമിക്കുന്നു. 39 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ വാഹനഗതാഗതം സുഗമമാക്കാനും അപകടങ്ങള്‍ കുറക്കാനും സഹായകരമാകുമെന്ന് ഗതാഗത, വാര്‍ത്തവിനിമയ മന്ത്രാലയം അധികൃതര്‍ അറിയിച്ചു.
ഗവര്‍ണറേറ്റുകളിലെ വിലായത്തുകള്‍ക്കിടയിലെ വിനോദസഞ്ചാര മേഖലയുടെയും വ്യാപാര, വാണിജ്യ മേഖലയുടെയും പുരോഗതിക്കും റോഡിന്‍െറ ഇരട്ടിപ്പിക്കല്‍ സഹായിക്കും. ബര്‍ക്ക, വാദി അല്‍ മആവില്‍, നഖല്‍ തുടങ്ങി വിലായത്തുകളിലെ ജനവാസകേന്ദ്രങ്ങളിലെ താമസക്കാര്‍ക്ക് റോഡ് ഇരട്ടിപ്പിക്കുന്നത് സഹായമാകും. റോഡ് നിര്‍മാണം 27 ശതമാനത്തോളം പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. തെരുവുവിളക്കുകള്‍, സര്‍വിസ് റോഡുകള്‍, സുരക്ഷ സംവിധാനങ്ങള്‍, നിര്‍ദേശക ബോര്‍ഡുകള്‍, സ്റ്റീല്‍ ബാരിക്കേഡുകള്‍, ടാക്സികള്‍ക്കും ബസുകള്‍ക്കുമുള്ള പാര്‍ക്കിങ് കേന്ദ്രങ്ങള്‍ എന്നിവയടക്കം ഈ റോഡുകളില്‍ ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.