കോമെക്​സ്​ വിവരസാ​േങ്കതികവിദ്യ പ്രദർശനത്തിന്​ തുടക്കം

മസ്കത്ത്: വിവര, സാേങ്കതിക മേഖലയിലെ നൂതന കണ്ടുപിടിത്തങ്ങളെ ഒരു കുടക്കീഴിൽ അണിനിരത്തുന്ന കോമെക്സ് പ്രദർശനത്തിന് ഒമാൻ കൺവെൻഷൻ ആൻറ് എക്സിബിഷൻ സ​െൻററിൽ തുടക്കമായി. ഒമാൻ ഇൻറർനാഷനൽ ട്രേഡിങ് എസ്റ്റാബ്ലിഷ്മ​െൻറും ഇൻഫർമേഷൻ ടെക്നോളജി അതോറിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രദർശനം മന്ത്രിസഭാ കൗൺസിൽ സെക്രട്ടറി ജനറൽ ശൈഖ് അൽ ഫദൽ ബിൻ മുഹമ്മദ് അൽ ഹാർത്തി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ മുൻനിര െഎ.ടി പ്രദർശനമായ കോമെക്സിൽ രാജ്യത്തിന് അകത്തും പുറത്തുമുള്ള മുൻനിര കമ്പനികൾ പെങ്കടുക്കുന്നുണ്ട്. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്ക് തങ്ങളുടെ ഏറ്റവും പുതിയ ഉൽപന്നങ്ങളും സേവനങ്ങളും പ്രദർശിപ്പിക്കാൻ അനുയോജ്യവേദിയാണ് കോമെക്സ് എന്ന് ഉദ്ഘാടന ചടങ്ങിൽ സെക്രട്ടറി ജനറൽ പറഞ്ഞു. പൗരന്മാർക്കും വിദേശികൾക്കുമായുള്ള ഇ^ഗവൺമ​െൻറ് സേവനങ്ങളെ കുറിച്ച വിവരങ്ങളും സർക്കാർ വകുപ്പുകളുടെ സ്റ്റാളുകളിൽ ലഭ്യമാണ്. 14 സർക്കാർ വകുപ്പുകളാണ് പ്രദർശനത്തി​െൻറ ഭാഗമാകുന്നത്. നൂറു സ്പെഷലൈസ്ഡ് െഎ.ടി കമ്പനികളും പ്രദർശനത്തിൽ പെങ്കടുക്കുന്നുണ്ട്. കമ്പനികൾക്ക് വിവിധ മേഖലകളിൽ സഹകരണത്തിൽ ഏർപ്പെടുന്നതിനുള്ള അവസരവും കോമെക്സ് നൽകുന്നുണ്ട്. ഭാവി സാേങ്കതികത എന്ന വിഷയത്തിലുള്ള ഇൻഫർമേഷൻ ടെക്നോളജി അതോറിറ്റിയുടെ സ്റ്റാളും കോമെക്സി​െൻറ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. സ്മാർട്ട് സിറ്റി, സ്മാർട്ട്ഹോംസ് തുടങ്ങിയ ആശയങ്ങളിൽ ഉൗന്നിയുള്ള ഉൽപന്നങ്ങളുടെ പൈലറ്റ് വെർഷനുകളാണ് ഇൗ സ്റ്റാളിൽ ഒരുക്കിയിരിക്കുന്നത്. 
 

Tags:    
News Summary - oman programs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.