മസ്കത്ത്: ആരോഗ്യമേഖലയിൽ രാജ്യം കൈവരിച്ച നേട്ടങ്ങൾ ജനസംഖ്യാപരമായ മാറ്റങ്ങൾക്ക് വഴിവെച്ചതായി ആരോഗ്യമന്ത്രാലയം റിപ്പോർട്ട്. ഒമാനി ജസംഖ്യയിൽ ഏതാണ്ട് പകുതിയോളം പേരും 20 വയസ്സിൽ താഴെയുള്ളവരാണെന്ന് റിപ്പോർട്ട് പറയുന്നു. കഴിഞ്ഞവർഷത്തെ കണക്കനുസരിച്ച് 45.1 ശതമാനം പേരാണ് 20 വയസ്സിൽ താഴെയുള്ളവർ. 60 വയസ്സിന് മുകളിലുള്ളവരുടെ എണ്ണമാകെട്ട ആറു ശതമാനവുമാണ്.
ഉയർന്ന നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങൾ പ്രതീക്ഷിത ജീവിതദൈർഘ്യം വർധിക്കാനും കാരണമായിട്ടുണ്ട്. നിലവിലെ ജനനനിരക്കും കുറഞ്ഞ ശിശുമരണനിരക്കുമെല്ലാം കണക്കിലെടുക്കുേമ്പാൾ അടുത്ത 25-30 വർഷ കാലയളവിൽ ഒമാനി ജനസംഖ്യ ഇരട്ടിയാകും.
ഒരു ഒമാനി കുടുംബത്തിൽ ശരാശരി 7.8 അംഗങ്ങളാണുള്ളത്. ഒരു ഒമാനി വനിത ശരാശരി നാലു കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നുണ്ടെന്നും റിപ്പോർട്ട് പറയുന്നു. സ്വദേശികൾക്ക് ഒപ്പം വിദേശികൾക്കും സമഗ്രമായ ആരോഗ്യ പരിരക്ഷ സർക്കാർ ലഭ്യമാക്കുന്നുണ്ട്. ആഭ്യന്തര ഉൽപാദനത്തിെൻറ 2.7 ശതമാനമാണ് ആരോഗ്യമേഖലക്കായി ചെലവഴിക്കുന്നത്.
ആരോഗ്യ മേഖലക്കുള്ള ചെലവിെൻറ 81.1 ശതമാനവും വഹിക്കുന്ന സർക്കാറിന് കീഴിലാണ് 83.1 ശതമാനം ആശുപത്രികളും 92.5 ശതമാനം ആശുപത്രി കിടക്കകളും 62.2 ശതമാനം ഒൗട്ട്പേഷ്യൻറ് സർവിസുകളും 94.5 ശതമാനം ഇൻപേഷ്യൻറ് സർവിസുകളും പ്രവർത്തിക്കുന്നത്. 2015ൽ അവസാനിച്ച എട്ടാം പഞ്ചവത്സര പദ്ധതി കാലത്ത് മന്ത്രാലയം നിരവധി നേട്ടങ്ങൾ കൈവരിച്ചതായി റിപ്പോർട്ട് പറയുന്നു. അഞ്ച് ആശുപത്രികൾ, നാല് സൂപ്പർ സ്പെഷാലിറ്റി കേന്ദ്രങ്ങൾ, 29 ഹെൽത്ത് സെൻററുകളും കോംപ്ലക്സുകളും ഇക്കാലയളവിൽ പ്രവർത്തനമാരംഭിച്ചു. 79 രോഗനിർണയ കേന്ദ്രങ്ങൾക്ക് ഒപ്പം
നിരവധിയിടങ്ങളിൽ പുതിയ ചികിത്സാ സംവിധാനങ്ങളും ആരംഭിച്ചു. വ്യക്തികളുടെയും കൂട്ടായ്മകളുടെയുമെല്ലാം പ്രവർത്തനം ഇതിന് മന്ത്രാലയത്തിന് സഹായകരമായിട്ടുണ്ട്.
രാജ്യത്തിെൻറ ആരോഗ്യ മേഖലയുടെ പുരോഗതിക്ക് സ്വകാര്യ മേഖലയും ശ്രദ്ധേയ പങ്കുവഹിക്കുന്നുണ്ട്. 2015 അവസാനത്തെ കണക്കനുസരിച്ച് 15 സ്വകാര്യ ആശുപത്രികളാണ് ഒമാനിലുള്ളത്. ഇതിൽ പത്തും മസ്കത്തിലാണ്. 460 ജനറൽ ക്ലിനിക്കുകൾ, 288 സ്പെഷലൈസ്ഡ് പോളിക്ലിനിക്കുകൾ, 233 ഡെൻറൽ ക്ലിനിക്കുകൾ, 49 ഇന്ത്യൻ ചൈനീസ് മെഡിക്കൽ യൂനിറ്റുകൾ, 604 ഫാർമസികൾ എന്നിവയും സ്വകാര്യ മേഖലയിലുണ്ട്. സ്വകാര്യ മേഖലയിൽ മൊത്തം 9886 പേരാണ് ജോലിചെയ്യുന്നത്. ആരോഗ്യമേഖലയുടെ നിലവിലെ അവസ്ഥയും വെല്ലുവിളികളുമടക്കം ഉൾപ്പെടുത്തി ഹെൽത്ത് വിഷൻ 2040ന് ആരോഗ്യമന്ത്രാലയം രൂപം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.