കൂടിയ വില ഇൗടാക്കൽ  550 നിയമലംഘനങ്ങൾ രജിസ്​റ്റർ ചെയ്​തു

മ​സ്​​ക​ത്ത്​: ഉ​പ​ഭോ​ക്​​തൃ നി​യ​മ​ലം​ഘ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ 1610 നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​താ​യി ഉ​പ​ഭോ​ക്​​തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 25 മു​ത​ൽ മേ​യ്​ അ​വ​സാ​നം വ​രെ കാ​ല​യ​ള​വി​ൽ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലാ​യാ​ണ്​​ ഇ​ത്ര​യും നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ത്. സാ​ധ​ന​ങ്ങ​ളു​ടെ വി​ല അ​നി​യ​ന്ത്രി​ത​മാ​യി ഉ​യ​ർ​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്​ കൂ​ടു​ത​ൽ നി​യ​മ ലം​ഘ​ന​ങ്ങ​ളും ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ത്.

550 നി​യ​മ​ലം​ഘ​ന​ങ്ങ​ളാ​ണ്​ ഇൗ ​വി​ഭാ​ഗ​ത്തി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ത്. സാ​ധ​ന​ങ്ങ​ളു​ടെ വി​ല​വി​വ​ര പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കാ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ 372 നി​യ​മ​ലം​ഘ​ന​ങ്ങ​ളും ര​ജി​സ്​​റ്റ​ർ ചെ​യ്​​തു. പ​ച്ച മ​രു​ന്നു​ക​ളു​ടെ വി​ൽ​പ​ന, പ​ർ​ച്ചേ​ഴ്​​സ്​ ഇ​ൻ​വോ​യി​സ്​ ന​ൽ​കാ​തി​രി​ക്ക​ൽ, ഡി​സ്​​പ്ലേ​യി​ൽ വെ​ച്ച സാ​ധ​ന​ങ്ങ​ളു​ടെ​യും കൗ​ണ്ട​റി​ൽ ഇൗ​ടാ​ക്കി​യ തു​ക​യു​ടെ​യും വ്യ​ത്യാ​സം, പെ​ർ​മി​റ്റി​ല്ലാ​തെ പ്രൊ​മോ​ഷ​ന​ൽ ആ​ക്​​ടി​വി​റ്റി, തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന പ​ര​സ്യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യാ​ണ്​ മ​റ്റ്​ നി​യ​മ ലം​ഘ​ന​ങ്ങ​ൾ. 

Tags:    
News Summary - oman, oman news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.