Posted On
date_range Updated On
date_range ഫ്രണ്ട്‌സ് ഓഫ് റൂവി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മസ്കത്ത്: ഒമാനിലെ സാമൂഹിക പ്രവർത്തകനായിരുന്ന ബിജു ജോണിന്റെ അനുസ്മരണാർത്ഥം ഫ്രണ്ട്‌സ് ഓഫ് റൂവി കൂട്ടായ്മയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. റൂവി ബദർ അൽ സമ ഹോസ്പിറ്റലുമായി സഹകരിച്ചുകൊണ്ട് നടത്തിയ ക്യാമ്പിൽ സ്വദേശികളും വിദേശികളുമായ നിരവധിപേർ രക്തം ദാനം നൽകി.
റൂവി ബദർ അൽ സമ ഹോസ്പിറ്റൽ മാനേജർ ജയറാം ഉദ്ഘാടനം ചെയ്തു. അനു ചന്ദ്രൻ, മനോജ് പെരിങ്ങേത്ത്, ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് അംഗം നിധീഷ് കുമാർ, ആരോഗ്യ മന്ത്രാലയ അധികൃതർ, മലബാർ ഗോൾഡ് റീജണൽ മാർക്കറ്റിംഗ് മാനേജർ പങ്കജ് ചന്ദ്രസിങ്ങ് രാജ്പുത് എന്നിവർ സന്നിഹിതരായി. ഭാരവാഹികളായ സുബിൻ, വരുൺ ഹരിപ്രസാദ്, സുരേഷ് കുമാർ, ഹരിദാസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.