മയക്കുമരുന്ന് നിർമാണ കേന്ദ്രത്തിൽ റോയൽ ഒമാൻ പൊലീസ് നടത്തിയ റെയ്ഡിൽനിന്ന്

മയക്കുമരുന്ന് കേന്ദ്രത്തിൽ റെയ്ഡ്; ആറു പ്രതികളെ പിടികൂടി


റെയ്ഡിൽ പിടിയിലായ പ്രതികൾ

മസ്കത്ത്: മസ്കത്തിൽ മയക്കുമരുന്ന് നിർമിച്ച് വിൽപന നടത്തിവന്ന അന്താരാഷ്ട്ര സംഘത്തിലെ ആറുപേരെ റോയൽ ഒമാൻ പൊലീസ് സാഹസികമായി പിടികൂടി. മയക്കുമരുന്ന് നിർമാണ കേന്ദ്രം റെയ്ഡ് ചെയ്ത ആർ.ഒ.പി ഇവ നിർമിക്കാൻ ഉപയോഗിച്ച വസ്തുക്കളും സാധന സാമഗ്രികളും പിടിച്ചെടുത്തു. മയക്കുമരുന്ന് കടത്തുകയായിരുന്ന കാറിനെ സാഹസികമായി ചേസ് ചെയ്ത റോയൽ ഒമാൻ പൊലീസ് കാർ തടഞ്ഞ് ആദ്യം ഒരു പ്രതിയെ പിടികൂടുകയായിരുന്നു. പിന്നീട് നിർമാണ കേന്ദ്രത്തിലെത്തി മറ്റുള്ളവരെയും അറസ്റ്റ്ചെയ്തു. പ്രതികൾ താമസിക്കുന്ന കെട്ടിടം മുഴുവനായും വളഞ്ഞായിരുന്നു ഓപറേഷൻ. പ്രതികൾക്കെതിരായ നിയമ നടപടി പൂർത്തിയാക്കി വരികയാണ്. മയക്കുമരുന്ന് വിതരണത്തിലെ അന്താരാഷ്ട്ര കണ്ണികളാണ് പിടിയിലായവരെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.

Tags:    
News Summary - Raid on drug center; Six suspects arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.