മസ്‌കത്ത്: സ്റ്റേറ്റ് കൗൺസിൽ തിങ്കളാഴ്ച യോഗം ചേർന്ന് വിവിധ കരട് നിയമങ്ങൾ ചർച്ച ചെയ്യും. കൗൺസിലിന്റെ എട്ടാം കാലയളവിലെ മൂന്നാം സമ്മേളനത്തിന്റെ ഏഴാം യോഗത്തിന് ചെയർമാൻ അബ്ദുൽ മലിക് ബിൻ അബ്ദുല്ല അൽ ഖലീലി അധ്യക്ഷത വഹിക്കും.
മയക്കുമരുന്നുകളും സൈക്കോട്രോപ്പിക് പദാർഥങ്ങളും നിയന്ത്രിക്കുന്ന നിയമം, വ്യക്തിഗത ഡാറ്റ സംരക്ഷണ ചട്ടങ്ങളിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്യുന്ന നിയമം എന്നിവ ഉൾപ്പെടെയുള്ള കരട് നിയമങ്ങൾ യോഗത്തിൽ പരിഗണിക്കും. കൂടാതെ ജി.സി.സി രാജ്യങ്ങൾക്കിടയിലെ അന്തർദേശീയ കരയാത്രാ സംവിധാനത്തിനായുള്ള ഏകീകൃത പദ്ധതിയും ചർച്ചയിലുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.