മസ്കത്ത്: ഒമാനിൽ എച്ച്.ഐ.വി ബാധിതരുടെ എണ്ണം അഞ്ചു ശതമാനത്തിലധികം വർധിച്ചതായി നാഷനൽ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ സെൻറർ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 2017നെ അപേക്ഷിച്ച് 2018ൽ 5.2 ശതമാനം എയ്ഡ്സ് രോഗികളുടെ വർധനയാണ് ഉണ്ടായിട്ടുള്ളത്. മൊത്തം 2,927 കേസുകൾ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 1,866 പേർ 25നും 49നും ഇടയിൽ പ്രായമുള്ളവരാണ്.
നാലുവയസ്സുവരെയുള്ള എച്ച്.ഐ.വി ബാധിതർ 69 പേരാണെങ്കിൽ അഞ്ചുമുതൽ 14 വയസ്സ് വരെയുള്ള രോഗികൾ 120 എണ്ണമുണ്ട്. 15 മുതൽ 24 വയസ്സ് വരെയുള്ളവരിൽ 543 പേർക്കും 25 മുതൽ 49 വയസ്സുവരെയുള്ളവരിൽ 1866 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 50 വയസ്സിനു മുകളിലുള്ള 329 പേരാണ് എച്ച്.ഐ.വി ബാധിച്ച് ചികിത്സയിൽ കഴിയുന്നതെന്നും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.