മസ്കത്ത്: ഇന്ത്യൻ വ്യോമസേന മേധാവി എയർചീഫ് മാർഷൽ രാകേഷ് സിങ് ബദൗരിയ ഒൗദ്യോ ഗിക സന്ദർശനത്തിന് ഒമാനിലെത്തി. മസീറയിൽ നടക്കുന്ന ഒമാൻ-ഇന്ത്യ വ്യോമസേനകളുടെ സ ംയുക്ത പരിശീലനം ഇൗസ്റ്റേൺ ബ്രിഡ്ജ് 19 വീക്ഷിക്കുന്നതിനാണ് വ്യോമസേന മേധാവി എത്തിയത്. ശനിയാഴ്ച സമാപിക്കുന്ന പ്രദർശനത്തിൽ ഇന്ത്യൻ വ്യോമസേനയുടെ മിഗ്-29 വിമാനങ്ങളും റോയൽ ഒമാൻ എയർഫോഴ്സിെൻറ ഹോക്ക്സ്, എഫ്-16, യൂറോ ഫൈറ്റർ ടൈഫൂണുകളും പെങ്കടുക്കുന്നുണ്ട്.
മസ്കത്തിലെത്തിയ ഇന്ത്യൻ വ്യോമസേന മേധാവി ഒമാൻ പ്രതിരോധ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദിയുമായി വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ ഇരുരാഷ്ട്രങ്ങളും തമ്മിൽ വിവിധ വിഷയങ്ങളിലുള്ള സഹകരണവും പൊതുതാൽപര്യമുള്ള വിഷയങ്ങളും ചർച്ച ചെയ്തതായി മന്ത്രാലയം അറിയിച്ചു. ഒമാൻ വ്യോമസേന കമാൻഡർ എയർ വൈസ് മാർഷൽ മതാർ ബിൻ അലി അൽ ഒബൈദാനിയുമായും രാകേഷ് സിങ് ബദൗരിയ കൂടിക്കാഴ്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.