ബുആലി: അവധിക്ക് നാട്ടിൽ പോയ പ്രവാസി വാഹനാപകടത്തിൽ മരിച്ചു. ഒാേട്ടാറിക്ഷ ബൈക്കി ലിടിച്ചുണ്ടായ അപകടത്തിൽ തിരുവനന്തപുരം മുട്ടത്തറ ക്ഷേത്രത്തിനു സമീപം ശ്രീവിനാ യകത്തിൽ രതീഷ് ആണ് (39) മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരീ ഭർത്താവ് ബിജുവിന് അപകടത്തിൽ ഗുരുതര പരിക്കേറ്റിട്ടുണ്ട്. ജഅ്ലാൻ ബനീ ബുആലി സനയ്യയിലെ അബു സുൽത്താൻ ഗാരേജ് ജീവനക്കാരനായിരുന്നു. ആഗസ്റ്റ് നാലിനാണ് രതീഷ് അവധിക്കു പോയത്.
സുഹൃത്തുക്കളോട് കുറച്ചു ദിവസങ്ങൾക്കു മുമ്പ് 10 ദിവസത്തിനുള്ളിൽ അവധി കഴിഞ്ഞ് തിരിച്ചെത്തുമെന്ന് അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം വൈകീട്ട് വിഴിഞ്ഞം പുളിങ്കുടി ജങ്ഷന് സമീപമായിരുന്നു അപകടം. അപകടത്തെ തുടർന്ന് ഒാേട്ടാ ഡ്രൈവർ ലിനുവിനെ വിഴിഞ്ഞം പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ചിരുന്ന ഇയാളെ വൈദ്യ പരിശോധനക്ക് വിധേയമാക്കി. കൊഞ്ചിറവിള ഗവ. യു.പി.എസ് അധ്യാപികയായ സ്മിതയാണ് രതീഷിെൻറ ഭാര്യ. റോഷനും രശ്മിയും മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.