മസ്കത്ത്: യു.എ.ഇയിൽ നടക്കുന്ന ട്വൻറി20 ലോകകപ്പ് ക്രിക്കറ്റിെൻറ യോഗ്യത റൗണ്ട് മ ത്സരത്തിൽ ഒമാന് ജയം. അബൂദബിയിൽ ഞായറാഴ്ച നടന്ന മത്സരത്തിൽ ഹോങ്കോങ്ങിനെ ഏഴുവി ക്കറ്റിനാണ് ഒമാൻ തോൽപിച്ചത്. ഇതോടെ രണ്ട് മത്സരങ്ങളിൽനിന്ന് നാല് പോയൻറുമായി ഒമാൻ ഗ്രൂപ് ബിയിൽ ഒന്നാംസ്ഥാനത്തെത്തി. പാപുവ ന്യൂ ഗിനിയയാണ് ഗ്രൂപ് എയിൽ ഒന്നാംസ്ഥാനത്ത്. ഹോങ്കോങ്ങിനെതിരെ ടോസ് നേടിയ ഒമാൻ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു ഘട്ടത്തിൽ 12 ഒാവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 65 റൺസ് എന്ന നിലയിലായിരുന്ന ഹോങ്കോങ് ഇന്നിങ്സ് 20 ഒാവറിൽ 102 റൺസിനാണ് അവസാനിച്ചത്.
14 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ആമിർ കലീമും 24 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത കാവർ അലിയുമാണ് തങ്ങളുടെ സ്പിൻ മികവിൽ ഹോേങ്കാങ്ങിനെ ചുരുട്ടിക്കെട്ടിയത്. ഫാസ്റ്റ് ബൗളറായ അഹമ്മദ് ഫയാസ് ബട്ട് രണ്ട് വിക്കറ്റും വീഴ്ത്തി. ആമിർ കലീം ആണ് മാൻ ഒാഫ് ദ മാച്ച്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒമാൻ 17.3 ഒാവറിൽ 106 റൺസെടുത്ത് വിജയതീരമണഞ്ഞു. ഒമാന് വേണ്ടി ആഖിബ് ഇല്യാസ് 37 റൺസെടുത്ത് ടോപ് സ്കോററായി. ക്യാപ്റ്റൻ സീഷാൻ മഖ്സൂദ് 24 റൺസുമെടുത്തു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ യു.എ.ഇയെ ഏഴ് വിക്കറ്റിന് ഒമാൻ തോൽപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.