മസ്കത്ത്: യൂറോപ്യൻ പര്യടനത്തിനുശേഷം ഒമാൻ നാവികസേനയുടെ ശബാബ് ഒമാൻ 2 കപ്പൽ സലാല തുറമുഖത്ത് തിരിച്ചെത്തി. യാത്രയിൽ യൂറോപ്പിലെ 12 രാജ്യങ്ങളിലെ 17 തുറമുഖങ്ങളിലായാണ് കപ്പൽ അടുത്തത്. നിരവധി നാവിക ഉത്സവങ്ങളിലും അന്താരാഷ്ട്ര കപ്പലോട്ട മത്സരങ്ങളിലുമെല്ലാം പെങ്കടുത്ത ശബാബ് ഒമാന്‍ നിരവധി ഉപഹാരങ്ങളും ലഭിച്ചു.
ഒക്ടോബർ ഏഴിനാണ് കപ്പൽ മത്രയിലെ സുൽത്താൻ ഖാബൂസ് തുറമുഖത്ത് എത്തുക. അവിടെ കപ്പലിന് ഒൗദ്യോഗിക സ്വീകരണ ചടങ്ങ് സംഘടിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.