മസ്കത്ത്: അടുത്തവർഷം ഒമാനിൽ പ്രവർത്തനമാരംഭിക്കുന്ന മൂന്നാമത്തെ മൊബൈൽ സേവനദാതാവായ വോഡാഫോണിന് തങ്ങളുടെ സേവനനിരക്കുകൾ നിശ്ചയിക്കാൻ എല്ലാ സ്വാതന്ത്ര്യവും ഉണ്ടാകുമെന്ന് ടെലികമ്യൂണിക്കേഷൻ െറഗുലേറ്ററി അതോറിറ്റി (ട്രാ) അറിയിച്ചു. സേവനനിരക്കുകൾ കുറക്കുന്നതിനെ അതോറിറ്റി എതിർക്കുന്നുവെന്ന പ്രചാരണങ്ങൾ വാസ്തവവിരുദ്ധമാണ്. ഇൗ വിഷയത്തിൽ കമ്പനിക്ക് മുന്നിൽ ഒരു മുൻ വ്യവസ്ഥകളും വെച്ചിട്ടില്ലെന്നും അതോറിറ്റി വക്താവ് ഒാൺലൈൻ പ്രസ്താവനയിൽ അറിയിച്ചു. ടെലികമ്യൂണിക്കേഷൻ വിപണി പോലുള്ള തുറന്ന വിപണികളിൽ െറഗുലേറ്ററി അധികൃതർ നിരക്കുകൾ നിശ്ചയിക്കാറില്ല.
താരിഫ് ഒാഫറുകൾ വിപണിയിൽ അവതരിപ്പിക്കുന്നതിന് മുമ്പ് അവലോകനം ചെയ്യുകയാണ് അതോറിറ്റിയുടെ ചുമതല. അവലോകന ശേഷമാണ് സമർപ്പിച്ച താരിഫ് ഒാഫറുകൾക്ക് അനുമതി നൽകണമോ വേണ്ടയോ എന്ന കാര്യം റെഗുലേറ്ററി അതോറിറ്റി തീരുമാനിക്കുകയെന്നും വക്താവ് അറിയിച്ചു. നിരക്കുകൾ അവലോകനം ചെയ്യുേമ്പാൾ ഉപഭോക്താക്കളുടെ താൽപര്യമാണ് പരിഗണിക്കുക. ഒാഫർ സംബന്ധിച്ച വിവരങ്ങളുടെ സുതാര്യതയും കൃത്യതയും, നിബന്ധനകൾ, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കൽ, ചൂഷണസാധ്യത തുടങ്ങിയ കാര്യങ്ങളാണ് ഇൗ വിഭാഗത്തിൽ പരിഗണിക്കുക. വിപണിയിൽ സുസ്ഥിരമത്സരം ഉറപ്പുവരുത്തുന്നതും ശ്രദ്ധിക്കും. മത്സരക്ഷമത കുറക്കുന്ന രീതിയിലുള്ള മൊബൈൽ സേവനദാതാക്കളുടെ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്നും ടെലികമ്യൂണിക്കേഷൻ െറഗുലേറ്ററി അതോറിറ്റി പ്രസ്താവനയിൽ അറിയിച്ചു.
സെപ്റ്റംബറിലാണ് ടെലികോം ഭീമന്മാരായ വോഡാഫോണും ഒമാൻ ഫ്യൂച്ചർ ടെലികമ്യൂണിക്കേഷൻ കമ്പനിയും (ഒ.എഫ്.ടിയും) ചേർന്ന് മൂന്നാമത്തെ മൊബൈൽ സേവന കമ്പനി ആരംഭിക്കുന്നതിനുള്ള കരാറിൽ ഒപ്പുവെച്ചത്. വോഡാഫോൺ എന്നപേരിൽ അടുത്തവർഷം പകുതിയോടെ ഒമാനിൽ സേവനമാരംഭിക്കുന്നതിനാണ് പദ്ധതി. ഒമാനിലെ മൂന്നാമത്തെ മൊബൈൽ സേവനദാതാവായാണ് വോഡാഫോൺ എത്തുന്നത്. വോഡാഫോണിെൻറ വരവ് ഇൗ മേഖലയിൽ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ടെലിഫോൺ, ഇൻറർനെറ്റ് സേവന നിരക്കുകൾ കുറയുന്നതോടൊപ്പം വാർത്തവിനിമയ മേഖലയിൽ മികച്ച സേവനവും ആധുനിക സൗകര്യങ്ങളും ഒമാനിലെത്തിക്കാൻ വോഡാഫോണിന് കഴിയും. ലോകത്തിലെ അഞ്ച് മുൻനിര ടെലികോം കമ്പനികളിൽ ഒന്നാണ് വോഡാഫോൺ. മികച്ച സേവനത്തോടൊപ്പം ഒമാനെ നിക്ഷേപക രാജ്യമാക്കുന്നതിന് സഹായിക്കാനും വോഡാഫോണിന് കഴിയും. വോഡാഫോൺ ഗ്രൂപ്പിന് നിലവിൽ 650 ദശലക്ഷം ഉപഭോക്താക്കളാണ് ആഗോളാടിസ്ഥാനത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.