14 വർഷത്തെ ഒമാൻ ജീവിതം എനിക്ക് എന്നും ഒാർത്തിരിക്കാനാകുന്ന നിരവധി അനുഭവങ്ങളാണ് നൽകിയിട്ടുള്ളത്. പ്രവാസജീവിതത്തിൽ ഇടപെട്ടിട്ടുള്ള സ്വദേശികളെല്ലാം നല്ല മനുഷ് യ സ്നേഹികളും തികഞ്ഞ മര്യാദക്കാരും മാന്യരുമാണെന്ന് തുറന്നുപറയുന്നതിൽ ഒരു മടിയ ുമില്ല. ഒരിക്കൽ സുഹാറിലേക്ക് പോകാൻ റുസൈലിൽനിന്ന് പുലർച്ച ടാക്സിയിൽ കയറി. പാകിസ്താനിയും ബംഗാളിയും ഒമാനിയുമായിരുന്നു മറ്റു യാത്രക്കാർ. എല്ലാവരിൽനിന്നും രണ്ടര റിയാൽ വീതം വാങ്ങി. സ്വദേശിക്ക് പ്രത്യേക ഇളവൊന്നും നൽകിയില്ല. മുസന്നയിൽ എത്തിയപ്പോഴാണ് കാറിെൻറ പോക്കിൽ എനിക്ക് അസ്വാഭാവികത തോന്നിയത്. അടുത്ത നിമിഷംതന്നെ കാർ റോഡരികിലെ സ്റ്റീൽ കൈവരിയിൽ ഇടിച്ചു.
ഡ്രൈവർ ഉറങ്ങിയതായിരുന്നു കാരണം. ഇടിയുടെ ആഘാതത്തിൽ ഞാൻ ഡ്രൈവറെ ശകാരിക്കുകയും തട്ടിയുണർത്തുകയും ചെയ്തു. സ്റ്റീൽ കൈവരിയിൽ ഇടിച്ച കാറാകെട്ട തുടർന്ന് റോഡരികിലെ താഴ്ന്ന സ്ഥലത്തേക്ക് മറിയുകയും ചെയ്തു. വാഹനത്തിെൻറ കിടപ്പുകണ്ടാൽ വലിയ അപകടം സംഭവിച്ച പ്രതീതിയായിരുന്നെങ്കിലും ഭാഗ്യംകൊണ്ട് യാത്രക്കാർക്ക് ആർക്കും ഒരു പോറലുപോലും സംഭവിച്ചില്ല. യാത്രക്കാർക്കൊപ്പം ഡ്രൈവറെ പുറത്തിറക്കി. അയാൾ ആരെയോ ഫോൺ ചെയ്ത ശേഷം കൊടുത്ത റിയാൽ തിരികെ തന്നു. മറ്റേതെങ്കിലും വാഹനത്തിൽ പോകാൻ അപേക്ഷിക്കുകയും ചെയ്തു. അയാളുടെ തെറ്റുമൂലമാണ് അപകടമുണ്ടായതെന്ന് ബോധ്യമുള്ളതിനാൽ ശകാരിച്ചതിനും പുറത്ത് ശക്തിയായി തട്ടിയതിനും ഒന്നും പറഞ്ഞില്ല. പൊലീസ് ഉദ്യോഗസ്ഥരുടെയടക്കം പെരുമാറ്റ മര്യാദയും എടുത്തു പറയേണ്ടതാണ്. ഒരിക്കൽ വാഹനത്തിെൻറ ഇൻഷുറൻസ് കാലാവധി കഴിഞ്ഞ ശേഷം പുതുക്കാൻ അൽപം താമസിച്ചു.
പുതുക്കാനായി പോകുന്ന വഴി വാഹനപരിശോധനയുണ്ടായിരുന്നു. പരിശോധനയിൽ ഇൻഷുറൻസ് ഇല്ലെന്ന് കണ്ട് കേസെടുക്കാൻ പോയി. തുടർന്ന് പുതുക്കാനായി പോവുകയാണെന്നും തിരക്കായതിനാലാണ് താമസിച്ചതെന്നും പറഞ്ഞപ്പോൾ കേസെടുക്കാതെ വിട്ടു. പല സ്വദേശി സുഹൃത്തുക്കളും ഞങ്ങളുടെ വീട്ടിൽ വരാറുണ്ട്. അവരുടെ വീടുകളിലേക്ക് ക്ഷണിക്കാറുമുണ്ട്. സ്വദേശി വീടുകളിൽ ചെന്നാൽ ഒരുമിച്ച് ഒരേ പാത്രത്തിലാണ് ഭക്ഷണം കഴിക്കുക. തിരികെ പോകുേമ്പാൾ സ്ത്രീകൾക്ക് അവർ സുഗന്ധദ്രവ്യങ്ങളും സാരിയുമൊക്കെ സമ്മാനമായും നൽകും. സ്വദേശികൾ ഒപ്പമില്ലാതെ പോകാൻ ബുദ്ധിമുട്ടുള്ള ചില മരുഭൂ പ്രദേശങ്ങളിലൊക്കെ ഒരു മടിയുമില്ലാതെ അവർ ഒപ്പം വന്നിട്ടുണ്ട്. ഗൾഫ് മേഖലയിൽ പൊതുവേ ഒമാനികളാണ് സൗമ്യരും സമഭാവനയുള്ളവരുമെന്ന് പറയാറുണ്ട്. ലോകത്തിനുതന്നെ ഒമാനികളുടെ ഇൗ സൗമ്യതയും സ്നേഹസമ്പന്നതയും മാതൃകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.