മസ്കത്ത്: ദാർസൈത്ത് ഇന്ത്യൻ സ്കൂളിെൻറ ആഭിമുഖ്യത്തിലുള്ള ഇൻറർ സ്കൂൾ മെഗാ ക്വിസ് മത്സരം, െഎ.എസ് ക്വിസിെൻറ ഗ്രാൻഡ് ഫൈനൽ ഇന്ന് ഖുറമിലെ സിറ്റി ആംഫി തിയറ്ററിൽ നടക്കും. വൈകീട്ട് ആറിന് മത്സരം ആരംഭിക്കും. വിവിധ വിഭാഗങ്ങളിലായി മൊത്തം എട്ടു ടീമുകളാണ് ചാമ്പ്യൻസ് ട്രോഫിക്കായി മാറ്റുരക്കുക. ആകർഷകങ്ങളായ കാഷ്പ്രൈസുകളും വിജയികൾക്കായി ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡിെൻറ രക്ഷാകർതൃത്വത്തിൽ സംഘടിപ്പിക്കുന്ന മത്സരത്തിെൻറ മെഗാ പ്രിലിമിനറി, ഗ്രാൻഡ് ഫൈനൽ റൗണ്ടുകൾക്ക് ഇന്ത്യയിൽനിന്നുള്ള വിനയ് മുതലിയാർ ആണ് ക്വിസ് മാസ്റ്ററായി എത്തുന്നത്.
20 ഇന്ത്യൻ സ്കൂളുകളെയും ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന വാർഷിക പരിപാടിയായി െഎ.എസ് ക്വിസിനെ മാറ്റുമെന്ന് ഇന്ത്യൻ സ്കൂൾ ബോർഡ് ചെയർമാൻ ബേബി സാം സാമുവൽ പറഞ്ഞു. അക്കാദമിക് മത്സരക്ഷമതക്കൊപ്പം കുട്ടികളിൽ ആത്മവിശ്വാസവും ഉത്തരവാദിത്ത ബോധവും വളർത്തിയെടുക്കുന്നതിനുള്ള വിഷൻ 2020 പരിപാടിയുടെ ഭാഗമാണ് ഇൻറർസ്കൂൾ ക്വിസ് മത്സരമെന്നും ക്രൗൺപ്ലാസ ഹോട്ടലിൽ നടന്ന വാർത്താസമ്മേളനത്തിൽ ചെയർമാൻ പറഞ്ഞു. വിജയികൾക്ക് ചാമ്പ്യൻസ്ട്രോഫിക്ക് പുറമെ സ്കൂൾ ബോർഡ് എവർ റോളിങ് ട്രോഫിയും ഏർപ്പെടുത്തിയിട്ടുണ്ട്.
ഇന്ന് നടക്കുന്ന ഗ്രാൻഡ് ഫൈനലിൽ മന്ത്രാലയം പ്രതിനിധികൾ, ഇന്ത്യൻ പ്രവാസി സമൂഹത്തിലെ വിശിഷ്ട വ്യക്തികൾ, സ്കൂൾ ബോർഡ് അംഗങ്ങൾ, പ്രിൻസിപ്പൽമാർ, അധ്യാപകർ തുടങ്ങിയവർക്കൊപ്പം നാലായിരത്തോളം ഇന്ത്യൻ സ്കൂൾ വിദ്യാർഥികളും പെങ്കടുക്കും. പ്രാഥമിക റൗണ്ടിൽ വിവിധ ഇന്ത്യൻ സ്കൂളുകളിൽനിന്നുള്ള 1170 ടീമുകളാണ് പെങ്കടുത്തത്. വാർത്താസമ്മേളനത്തിൽ െഎ.എസ്.ഡി എസ്.എം.സി പ്രസിഡൻറ് ജയ്കിഷ് പവിത്രൻ, ക്വിസ് മാസ്റ്റർ വിനയ് മുതലിയാർ, സ്കൂൾ ബോർഡ് അംഗം സിറാജുദ്ദീൻ ഞേലാട്ട്, എജുക്കേഷൻ അഡ്വൈസർ എം.പി വിനോഭ, പ്രിൻസിപ്പൽ ഡോ. ശ്രീദേവി.പി.തഷ്നത്ത്, സ്പോൺസറായ നൂർ ഗസൽ ഫുഡ്സ് ആൻഡ് സ്പൈസസ് മാനേജിങ് ഡയറക്ടർ പി.ബി സലീം, ഒാപറേഷൻസ് മാനേജർ ഹസ്ലിൻ സലീം, സെയിൽസ് മാനേജർ അസീം എന്നിവരും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.