മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിങ്ങിന്റെ കല വിഭാഗം നേതൃത്വത്തിൽ തോപ്പിൽ ഭാസി അനുസ്മരണവും സംവാദവും സംഘടിപ്പിച്ചു. ലോക നാടകദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ കേരള വിഭാഗം കോ കൺവീനർ ജഗദീഷ് കീരി അധ്യക്ഷത വഹിച്ചു. ബിനു കേശവൻ അനുസ്മരണ പ്രഭാഷണം നടത്തി.
‘നാടകത്തിന്റെ രാഷ്ട്രീയം’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സംവാദ പരിപാടിയിൽ കെ.വി. വിജയൻ വിഷയം അവതരിപ്പിച്ചു. ഷിബു ആറങ്ങാലി, അഭിലാഷ് ശിവൻ എന്നിവർ സംസാരിച്ചു. കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ ചരിത്രത്തിന്റെ ഗതിയെ നിർണായകമായി സ്വാധീനിച്ച വിവിധ നാടകങ്ങൾ സംവാദത്തിൽ പങ്കെടുത്തവർ വിശകലനം ചെയ്തു.
നാടക ഗാനങ്ങൾ കോർത്തിണക്കികൊണ്ടുള്ള ഗാന സന്ധ്യ പരിപാടിക്ക് മിഴിവേകി. കല വിഭാഗം സെക്രട്ടറി മുജീബ് സ്വാഗതവും ജോയിന്റ് സെക്രട്ടറി റിയാസ് കൊട്ടാപ്പുറത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.