സഹമിൽ കിണറ്റിൽ വീണ രണ്ടുപേരെ രക്ഷപ്പെടുത്തി

മസ്കത്ത്: വടക്കൻ ബാത്തിന ഗവർണറേറ്റിലെ സഹം വിലായത്തിൽ കിണറ്റിൽ വീണ രണ്ടുപേരെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ ദൗത്യസംഘം രക്ഷപ്പെടുത്തി. അപകട സ്ഥലത്തുവെച്ച് തന്നെ അടിയന്തര വൈദ്യസഹായം നൽകി ആരോഗ്യനില സ്ഥിരപ്പെടുത്തുകയും തുടർന്ന് വിദഗ്ദ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

സിവിൽ ഡിഫൻസ്, ആംബുലൻസ് സംഘങ്ങളുടെ കർമനിരതയാണ് ഈ സംഭവം തെളിയിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - Two people who fell into a well in Saham were rescued.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.