Posted On
date_range Updated On
date_range സുഹാറിൽ ക്രൈസ്തവ വിശ്വാസികൾ ഉയിർപ്പ് പെരുന്നാൾ കൊണ്ടാടി
സുഹാർ: അൻപതുനാൾ നീണ്ട നോമ്പിന്റെയും ഉപവാസത്തിന്റെയും ദിനങ്ങളിലൂടെ സ്ഫുടം ചെയ്തു ആത്മതപനം പ്രാപിച്ച മനസുമായി ക്രൈസ്തവ വിശ്വാസികൾ ഇന്ന് യേശുക്രിസ്തുവിന്റെ ഉയിർപ്പ് പെരുന്നാൾ ആഘോഷിച്ചു. സുഹാർ ജോർജ് ഓർത്തഡോക്സ് ഇടവകയിൽ ശനിയാഴ്ച്ച വൈകിട്ട് ആറു മുതൽ നടന്ന ഈസ്റ്റർ ശുശ്രൂഷകൾക്ക് മലങ്കര ഓർത്തഡോക്സ് സഭയിലെ സീനിയർ മെത്രാപ്പോലിത്ത ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മുഖ്യ കാർമികത്വം വഹിച്ചു.
വികാരി ഫാ. സാജു പാടാച്ചിറ സഹ കാർമികത്വം വഹിച്ചു. സുഹാർ, റുസ്താഖ്, ബുറൈമി, ഷിനാസ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും വന്ന നൂറുകണക്കിന് വിശ്വാസികൾ ചടങ്ങിൽ പങ്കാളികളായി. ട്രസ്റ്റി ജോഫി വർഗീസ്, സെക്രട്ടറി അനിൽ തോമസ്, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, ആധ്യാത്മീയ സംഘടനാ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ ഒരാഴ്ചക്കാലം നീണ്ടുനിന്ന പീഢാനുഭവവാര ശുശ്രൂഷകൾ സമാപ്തിയിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.