മസ്‌കത്ത്: ഡമസ്‌കസിൽ യു.എ.ഇ എംബസിക്ക് നേരെയുണ്ടായ ആക്രമണത്തെ ശക്തമായി അപലപിച്ച് ഒമാൻ. ഞായറാഴ്ച വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് പരാമർശം. അന്താരാഷ്ട്ര നയതന്ത്ര മാനദണ്ഡങ്ങളുടെയും കൺവെൻഷനുകളുടെയും വ്യക്തമായ ലംഘനമാണിതെന്ന് സുൽത്താനേറ്റ് വിശദമാക്കി.
നയതന്ത്ര ദൗത്യങ്ങളെ ദുർബലപ്പെടുത്തുകയും ഉദ്യോഗസ്ഥരുടെ സുരക്ഷയെ അപകടത്തിലാക്കുന്നതുമാണ് ഈ പ്രവൃത്തി. നയതന്ത്ര സ്ഥാപനങ്ങളുടെ സുരക്ഷക്ക് ഭീഷണിയാകുന്ന ഏതൊരു നടപടിയെയും തള്ളിക്കള്ളയുന്നതായി സുൽത്താനേറ്റ് വ്യക്തമാക്കി. എംബസികളുടെയും നയതന്ത്ര ജീവനക്കാരുടെയും സംരക്ഷണം ആവശ്യപ്പെടുന്ന വിയന്ന കൺവെൻഷൻ പാലിക്കേണ്ടതിന്റെ പ്രാധാന്യവും ഒമാൻ ആവർത്തിച്ചു.
നയതന്ത്ര സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിന് അന്താരാഷ്ട്ര കരാറുകളെ ബഹുമാനിക്കേണ്ടത് അത്യാവശ്യമാണെന്നും ഒമാൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.