പെൻഗ്വിന്റെ പുതിയ ഔട്‌ ലെറ്റ്‌ സലാലയിൽ പ്രവർത്തനം ആരംഭിച്ചു

സലാല : ഒമാനിലെ ആദ്യ ഫ്രൈഡ് ചിക്കൻ ബ്രാന്റായ പെൻഗ്വിൻ ഫ്രൈഡ് ചിക്കന്റെ പുതിയ ശാഖ സലാലയിൽ പ്രവർത്തനമാരംഭിച്ചു. പെൻഗ്വിന്റെ ഒമാനിലെ ഒമ്പതാമത്തെയും സലാലയിലെ നാലാമത്തെയും ഔട്ട് ലെറ്റ്‌ സലാലക്കടുത്ത ഷഹനോത്തിൽ അബൂതഹ്‌നൂന് സമീപമായാണ് ആരംഭിച്ചത്‌. ശൈഖ് അലി അവാദ് അൽ റവൂദ് ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രൂപ്പ്‌ ചെയർ മാൻ നാസർ നസീർ മുഹമ്മദ് അൽ ഖാസിമിയും സംബന്ധിച്ചു.

ഉദ്‌ഘാടനത്തോടനുബന്ധിച്ച്‌ അഞ്ച്‌ റിയാലിന് പർച്ചേസ്‌ ചെയ്യുന്ന കസ്റ്റമേഴ്സിൽ നിന്നും വിജയിയാവുന്ന ഒരാൾക്ക്‌ ഒരു ഐ ഫോൺ 17 പ്രോ സമ്മാനമായി നൽകും. ഒമാനിലെ ഏറ്റവും പഴക്കമുള്ള ബ്രാന്റായ പെൻഗ്വിനിൽ , ഫ്രൈഡ് ചിക്കൻ , പിസ, ബർഗർ തുടങ്ങിയ ഫുഡുകൾ ലഭ്യമാണ്.

ഉദ്‌ഘാടന ചടങ്ങിൽ മാനേജിംഗ് ഡയറൿടർ ആസിഫ് ബഷീർ, ഫ്രാഞ്ചൈസി പാർടണറായ അൻസാർ മുഹമ്മദ്‌ മറ്റു പൗര പ്രമുഖരും പ്രത്യേക ക്ഷണിതാക്കളും സംബന്ധിച്ചു. പാർട്ടികൾ ഒരുക്കുന്നതിനും മറ്റും വിശാലമായ സൗകര്യമാണ് ഇവിടെയുള്ളത്‌. 1985 മുതൽ പ്രവർത്തിക്കുന്ന ഒമാനിലെ ആദ്യ ഫ്രൈഡ് ചിക്കൻ ബ്രാന്റാണ് പെൻഗ്വിൻ.

Tags:    
News Summary - Penguin's new outlet has commenced operations in Salalah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.