??????????? ????????? ??????????????? ???????? ??????????????? ???????

ഈ ​വ​ർ​ഷ​ത്തെ ക്രൂ​യി​സ്​ സീ​സ​ൺ അ​വ​സാ​നി​ക്കു​ന്നു

മ​സ്​​ക​ത്ത്​: ത​ല​സ്​​ഥാ​ന ഗ​വ​ർ​ണ​റേ​റ്റി​ലെ ക്രൂ​യി​സ് ക​പ്പ​ലു​ക​ളു​ടെ സീ​സ​ൺ ഇൗ ​മാ​സം അ​വ​സാ​നി​ക്ക ും. 16 ക​പ്പ​ലു​ക​ൾ കൂ​ടി​യാ​ണ്​ ഇൗ ​മാ​സം ഇ​നി മ​ത്ര​യി​ലെ സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ തു​റ​മു​ഖ​ത്ത്​ അ​ടു​ക്കാ​ന ു​ള്ള​ത്. മേ​യി​ലും ജൂ​ൺ ആ​ദ്യ​ത്തി​ലു​മാ​യി നാ​ല്​ ക​പ്പ​ലു​ക​ൾ കൂ​ടി വ​രു​ന്നു​ണ്ട്. വേ​ന​ൽ​ക്കാ​ല​ത്തെ ഇ​ട​വേ​ള​ക്ക്​ ശേ​ഷം പി​ന്നീ​ട്​ ഒ​ക്​​ടോ​ബ​റി​ലാ​ണ്​ അ​ടു​ത്ത ക്രൂ​യി​സ്​ സീ​സ​ണ്​ തു​ട​ക്ക​മാ​വു​ക. മ​സ്​​ക​ത്തി​ന്​ പു​റ​മെ സ​ലാ​ല, ഖ​സ​ബ്​ എ​ന്നി​വ​യാ​ണ്​ ക്രൂ​യി​സ്​ ക​പ്പ​ലു​ക​ൾ അ​ടു​ക്കു​ന്ന ഒ​മാ​നി​ലെ മ​റ്റു തു​റ​മു​ഖ​ങ്ങ​ൾ. ഇ​വി​ടെ ര​ണ്ടി​ട​ങ്ങ​ളി​ലും വ​ർ​ഷ​ത്തി​ലെ മു​ഴു​വ​ൻ മാ​സ​ങ്ങ​ളി​ലും ക​പ്പ​ലു​ക​ൾ എ​ത്താ​റു​ണ്ട്. ക​പ്പ​ലു​ക​ളി​ൽ എ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ മ​ത്ര​യി​ലും മ​സ്​​ക​ത്തി​​െൻറ ഭാ​ഗ​ങ്ങ​ളി​ലു​മാ​ണ്​ പൊ​തു​വെ ചു​റ്റി​ക്ക​റ​ങ്ങാ​റു​ള്ള​ത്.

മ​ത്ര പോ​ർ​ബം​ബ ഭാ​ഗ​ത്തെ ക​ച്ച​വ​ട​ക്കാ​രു​ടെ പ്ര​ധാ​ന വ​രു​മാ​ന കാ​ല​വു​മാ​ണ്​ ആ​റു മാ​സ​ത്തോ​ളം നീ​ളു​ന്ന ക്രൂ​യി​സ്​ സീ​സ​ൺ. ക​പ്പ​ലു​ക​ളു​ടെ വ​ര​വ്​ നി​ല​ക്കു​ന്ന​തോ​ടെ ഇൗ ​ഭാ​ഗ​ത്തെ ക​ച്ച​വ​ട സ്​​ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രെ അ​വ​ധി​ക്ക്​ നാ​ട്ടി​ലേ​ക്ക്​ അ​യ​ക്കും. ക​ട​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​യും ഇൗ ​ഒാ​ഫ്​ സീ​സ​ൺ കാ​ല​യ​ള​വി​ലാ​ണ്​ ന​ട​ക്കു​ക. ഇൗ ​വ​ർ​ഷ​ത്തെ ആ​ദ്യ മൂ​ന്നു​ മാ​സ​ങ്ങ​ളി​ലാ​യി 72 ക​പ്പ​ലു​ക​ൾ മ​ത്ര​യി​ലെ സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ തു​റ​മു​ഖ​ത്ത്​ അ​ടു​ത്ത​താ​യി ടൂ​റി​സം മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 1.65 ല​ക്ഷം സ​ഞ്ചാ​രി​ക​ളാ​ണ്​ ഇൗ ​ക​പ്പ​ലു​ക​ളി​ലാ​യി എ​ത്തി​യ​ത്. ഒ​മാ​നെ ക്രൂ​യി​സ്​ ക​പ്പ​ലു​ക​ളു​ടെ ഹ​ബ്ബാ​യി മാ​റ്റി​യെ​ടു​ക്കു​ന്ന​തി​നാ​യി വി​നോ​ദ സ​ഞ്ചാ​ര മ​ന്ത്രാ​ല​യ​ത്തി​​െൻറ നേ​തൃ​ത്വ​ത്തി​ൽ നി​ര​വ​ധി പ​ദ്ധ​തി​ക​ളാ​ണ്​ ന​ട​ന്നു​വ​രു​ന്ന​ത്. വി​വി​ധ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളു​ടെ​യും സ്വ​കാ​ര്യ മേ​ഖ​ല​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ ഇൗ ​രം​ഗ​ത്തെ വി​നോ​ദ​സ​ഞ്ചാ​ര മ​ന്ത്രാ​ല​യ​ത്തി​​െൻറ പ്ര​വ​ർ​ത്ത​നം. ഭാ​വി​യി​ൽ സു​ഹാ​ർ, സൂ​ർ, ദു​കം, സു​വൈ​ഖ്​ തു​റ​മു​ഖ​ങ്ങ​ളും ക്രൂ​യി​സ്​ ക​പ്പ​ലു​ക​ൾ​ക്ക്​ അ​ടു​ക്കാ​ൻ പാ​ക​ത്തി​ന്​ വി​ക​സി​പ്പി​ക്കാ​ൻ പ​ദ്ധ​തി​യു​ണ്ട്.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.