മസ്കത്ത്: 2019ലെ മസ്കത്ത് ഫെസ്റ്റിവലിെൻറ തീയതികൾ പ്രഖ്യാപിച്ചു. ജനുവരി പത്തിനാണ് മേളക്ക് തിരി തെളിയുക. ഫെബ്രുവരി ഒമ്പതുവരെ 29 ദിവസത്തെ മേളയാണ് നടക്കുകയെന്ന് മസ്കത്ത് നഗരസഭ അറിയിച്ചു. ദിവസവും വൈകീട്ട് നാലുമുതൽ 11 മണി വരെയാകും ഉത്സവ നഗരിയിലേക്കുള്ള പ്രവേശനം. വാരാന്ത്യ ദിവസങ്ങളിൽ അർധരാത്രി വരെ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും.
ഫെസ്റ്റിവലിൽ സ്റ്റാളുകൾ സ്ഥാപിക്കാൻ താൽപര്യമുള്ള കമ്പനികൾക്ക് അപേക്ഷ സമർപ്പിക്കാമെന്ന് അധികൃതർ അറിയിച്ചു. റൂവിയിലെ സംഘാടക സമിതി ആസ്ഥാനത്ത് ഒക്ടോബർ ഒന്നിന് മുമ്പ് സ്റ്റാളുകൾ സ്ഥാപിക്കുന്നതിനുള്ള അപേക്ഷകൾ സമർപ്പിക്കണം. ഇൗ വർഷത്തെ ഫെസ്റ്റിവലിൽ പുതിയതും ആകർഷകവുമായ പരിപാടികൾ സംഘടിപ്പിക്കുകയാണ് ലക്ഷ്യം. മാർക്കറ്റിങ് സ്റ്റാളുകൾെക്കാപ്പം വാണിജ്യ ഫെയറുകളും സംഘടിപ്പിക്കാൻ സാധിക്കും. കുട്ടികൾക്കുള്ള ഇലക്ട്രോണിക് ഗെയിംസുകൾ അടക്കം വിനോദ ഉപാധികളും സ്ഥാപിക്കാം. അതേസമയം അെമ്പയ്ത്ത്, വെടിവെപ്പ് തുടങ്ങിയവ അനുവദിക്കില്ല.
പരിപാടികൾ സംഘടിപ്പിക്കാൻ എത്ര സ്ഥലം വേണമെന്നത് അപേക്ഷകർക്ക് തീരുമാനിക്കാം. ഇതിന് മുനിസിപ്പാലിറ്റിയിൽ നിർദിഷ്ട തുകയടച്ചാൽ മതി. പരിപാടിയിൽനിന്നുള്ള വരുമാനം കമ്പനിക്ക് എടുക്കാം. സ്റ്റാളിെൻറ പ്രവേശന ടിക്കറ്റിെൻറ പത്തു ശതമാനം തുക നഗരസഭയിൽ അടക്കണം. സംഘടിപ്പിക്കാൻ പോകുന്ന പരിപാടിയെ കുറിച്ച പൊതുവായ വിതരണം അപേക്ഷയിൽ നൽകണം. ഒപ്പം സി.ഡി, ബ്രോഷർ, ഫോേട്ടാഗ്രാഫ്, ഇല്ലസ്ട്രേഷൻ എന്നിവ ഒപ്പമുണ്ടാകണം. കമ്പനിയുടെ സാമ്പത്തിക ബാധ്യതകൾ, നിക്ഷേപം എന്നിവയെ കുറിച്ച് വിശദമായ സ്റ്റേറ്റ്മെൻറും ഉണ്ടാകണം. ഫെസ്റ്റിവൽ കമ്മിറ്റി ആവശ്യപ്പെടുന്ന പക്ഷം പരിപാടിയുടെ വിഷ്വൽ പ്രസേൻറഷനും ഉണ്ടാകണം. പരസ്യമടക്കം പിന്തുണ മസ്കത്ത് നഗരസഭയുടെ ഭാഗത്തുനിന്ന് ഉണ്ടാവുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.