മസ്കത്ത്: ഹൈപ്പർ മാർക്കറ്റിൽ തീപിടിത്തം. സംഭവത്തിൽ അഞ്ചുപേർക്ക് നിസ്സാര പരിക്കേറ്റതായി സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി അറിയിച്ചു. തിങ്കളാഴ്ച രാവിലെയാണ് അൽ ഗൂബ്രയിലുള്ള ഹൈപ്പർമാർക്കറ്റിൽ തീപിടിത്തമുണ്ടായത്. അടുക്കളയുടെ ചിമ്മിനി ഭാഗത്താണ് തീ പടർന്നത്.
വൈകാതെ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് തീയണച്ചു. അഞ്ചു പേർക്ക് പുക ശ്വസിച്ചാണ് പരിക്കേറ്റത്.
ഇവർക്ക് സംഭവസ്ഥലത്ത് വെച്ചുതന്നെ അടിയന്തര വൈദ്യസഹായം ലഭ്യമാക്കിയതായി സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.