മസ്കത്ത്: മോഷണശ്രമം തടയുകയും സ്വദേശികളായ രണ്ട് പ്രതികളിൽ ഒരാളെ ഒാടിച്ചിട്ട് പിടികൂടുകയുംചെയ്ത മലയാളികൾക്ക് റോയൽ ഒമാൻ പൊലീസിെൻറ ആദരം. മക്ക ഹൈപ്പർമാർക്കറ്റിലെ ജീവനക്കാരായ കണ്ണൂർ സ്വദേശി റഇൗസ്, കണ്ണൂർ തില്ലേങ്കരി സ്വദേശി നൗഷാദ്, കോഴിക്കോട് വടകര സ്വദേശി രാജേഷ് എന്നിവരെയാണ് ആദരിച്ചത്.
ബാത്തിന ഗവർണറേറ്റിലെ പൊലീസ് മേധാവി ബ്രിഗേഡിയർ അബ്ദുല്ല അൽ ഗൈലാനി ഇവർക്ക് ഉപഹാരങ്ങൾ കൈമാറി. കുറ്റകൃത്യം തടയുന്നതിന് പങ്കുവഹിച്ചതിനാണ് ഇവരെ ആദരിച്ചതെന്ന് റോയൽ ഒമാൻ പൊലീസ് ട്വിറ്ററിൽ അറിയിച്ചു. കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതിന് ഇവർ പൊലീസ് ഉദ്യോഗസ്ഥരെ സഹായിക്കുകയും ചെയ്തു. തർമത്തിലെ മക്ക ഹൈപ്പർമാർക്കറ്റിൽ കഴിഞ്ഞ ശനിയാഴ്ച പുലർച്ചയാണ് മോഷണ ശ്രമം നടന്നത്. താഴത്തെ നിലയിലെ പ്രധാന വാതിലിെൻറ പൂട്ട് പൊട്ടിച്ചാണ് പ്രതികൾ അകത്തുകയറിയത്. പിറ്റേദിവസത്തേക്ക് സാധനങ്ങൾ ഒരുക്കിവെക്കുന്ന ഡ്യൂട്ടിയായിരുന്നു റഇൗസിനും നൗഷാദിനും രാജേഷിനും.
കടയുടെ പിൻഭാഗത്ത് ജോലിചെയ്തുകൊണ്ടിരുന്ന ഇവർ ശബ്ദം കേട്ട് മുൻവശത്തേക്ക് എത്തിയപ്പോഴാണ് മോഷ്ടാക്കളെ കണ്ടത്. കടയിൽ ആളുണ്ടെന്ന് കണ്ട മോഷ്ടാക്കൾ മുൻവശത്തെ വാതിലിെൻറ ചില്ല് സിനിമാസ്റ്റൈലിൽ ഇടിച്ചുപൊട്ടിച്ച് പുറത്തേക്ക് ചാടിയോടി. പിന്നാലെയോടിയ മൂവർക്കും പ്രതികളിൽ ഒരാളെ പിടികിട്ടി. ഇതിനിടെ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി. പിടിയിലായയാളിൽനിന്ന് ലഭിച്ച വിവരമനുസരിച്ചാണ് രണ്ടാമനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മൂന്നു മാസത്തിനിടെ ഇത് മൂന്നാംതവണയാണ് തർമത്ത് മക്ക ഹൈപ്പർമാർക്കറ്റിൽ മോഷണശ്രമം നടക്കുന്നത്. ഒരു തവണ പണം നഷ്ടപ്പെട്ടിരുന്നു. തുടർച്ചയായ മോണശ്രമങ്ങൾ മുൻനിർത്തി ജോലിയിലുണ്ടായിരുന്ന ജീവനക്കാരും ജാഗ്രതയിലായിരുന്നതിനാലാണ് മോഷണശ്രമം തടയാനും പ്രതികളെ പിടികൂടാനും സാധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.