ഒമാൻ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി മസ്കത്തിലെ സംഗീതവിദ്യാർഥികൾ അവതരിപ്പിച്ച പരിപാടി
മസ്കത്ത്: ഒമാൻ സുൽത്താനേറ്റിന്റെ ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് മസ്കത്തിലെ മെലഡി മ്യൂസിക് സെന്ററിലെ 55 വിദ്യാർഥികൾ ചേർന്ന് ഒമാൻ ദേശീയഗാനമായ ‘സലാം അൽ-സുൽത്താൻ’ ഗിത്താറിൽ അവതരിപ്പിച്ചു.
രാജ്യത്തിന്റെ അഭിമാനമായ ദിനാഘോഷത്തിൽ വിദ്യാർഥികളുടെ ഗിത്താർ നാദം ഒമാന്റെ അറിവ്, ഐക്യം, സ്വാഭിമാനം എന്നിവയുടെ സ്പന്ദനമായി മുഴങ്ങി. ‘സലാം അൽ-സുൽത്താൻ’ എന്ന ഗാനത്തിന്റെ ആദ്യ വരികൾ കവിയായ റാഷിദ് ബിൻ ഉസയ്യിസ് അൽ ഖുസൈദിയാണ് രചിച്ചത്.
ബ്രിട്ടീഷ് സംഗീതജ്ഞൻ ജെയിംസ് ഫ്രെഡറിക് മിൽസാണ് 1932ൽ സംഗീതമൊരുക്കിയത്. തുടർന്ന് 1970ൽ ഹാഫിസ് ബിൻ സാലിം അൽ സയ്യൽ അൽ ഗസാനിയുടെ വരികളും ഈജിപ്ഷ്യൻ സംഗീതജ്ഞൻ മുഹമ്മദ് അബ്ദുൽ വഹാബിന്റെ പുതിയ രാഗവും ചേർന്നാണ് ഇന്ന് അറിയപ്പെടുന്ന പതിപ്പ് രൂപം കൊണ്ടത്. 2020ൽ സുൽത്താൻ ഹൈതം ബിൻ താരീഖിന്റെ കാലത്ത് ഗാനത്തിൽ വീണ്ടും പരിഷ്കരണം നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.