മസ്കത്ത്: മ്യൂസിയം-സാംസ്കാരിക മേഖലകളിൽ പരസ്പരം സഹകരിക്കാൻ ഒമാനും മൊറോക് കോയും ധാരണാപത്രം ഒപ്പുവെച്ചു. ഒമാൻ നാഷനൽ മ്യൂസിയം ഡയറക്ടർ ജമാൽ ബിൻ ഹസൻ അൽ മൂസാവിയും മൊറോക്കോ നാഷനൽ മ്യൂസിയം ഫൗണ്ടേഷൻ ചെയർമാൻ മെഹ്ദി അൽ ഖുത്ബിയും തമ്മിലാണ് ധാരണാപത്രം ഒപ്പുവെച്ചത്. ഇരു രാജ്യങ്ങളിലും പ്രദർശനങ്ങൾ സംഘടിപ്പിക്കുന്നതിന് പ്രദർശന വസ്തുക്കളുടെ കൈമാറ്റത്തിനും ധാരണപത്രത്തിൽ വ്യവസ്ഥയുണ്ട്. ഇരു രാജ്യങ്ങളിലെയും നാഗരികമായും ചരിത്രപരമായും പ്രാധാന്യമുള്ള സ്ഥലങ്ങളുടെ പ്രചാരണത്തിനും സഹകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.