ചൂടിലുരുകി ഒമാൻ: റുസ്താഖിൽ 47.5 ഡിഗ്രി രേഖപ്പെടുത്തി

മസ്കത്ത്: ഒമാനിലെ വിവിധ വിലായത്തുകളിൽ വേനൽച്ചൂട് കടുത്തതോടെ അന്തരീക്ഷം ചുട്ടുപൊള്ളിത്തുടങ്ങി. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ റെക്കോർഡ് താപനില രേഖപ്പെടുത്തി. സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ റിപ്പോർട്ട് പ്രകാരം റുസ്താഖിലാണ് ഏറ്റവും ഉയർന്ന താപനില അനുഭവപ്പെട്ടത്. 47.5 ഡിഗ്രി സെൽഷ്യസാണ് ചൂട് രേഖപ്പെടുത്തിയത്.

മറ്റ് പ്രവിശ്യകളിലും സമാനമായ രീതിയിൽ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഫഹൂദിൽ 47.2 ഡിഗ്രി സെൽഷ്യസും, ദിമ അൽ വതായീനിൽ 47.0 ഡിഗ്രി സെൽഷ്യസും താപനില രേഖപ്പെടുത്തി. രാജ്യത്തെ ഭൂരിഭാഗം ഗവർണറേറ്റുകളിലും ചൂട് 45 ഡിഗ്രിക്ക് മുകളിലാണ്. ആമിറാത്ത്, സുനൈന എന്നിവിടങ്ങളിൽ 46.9 ഡിഗ്രിയും, ബിദ്ബിദ്, ബിദിയ എന്നീ പ്രദേശങ്ങളിൽ 46.7 ഡിഗ്രിയും ചൂട് രേഖപ്പെടുത്തി.

അൽ ഖാബിൽ, സമൈൽ എന്നിവിടങ്ങളിൽ 46.6 ഡിഗ്രി സെൽഷ്യസും അൽ അവാബി, സഹം എന്നിവിടങ്ങളിൽ 46.5 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. പകൽസമയങ്ങളിൽ പുറത്തിറങ്ങുന്നത് ദുസ്സഹമാക്കുന്ന രീതിയിൽ ചൂട് തുടരുകയാണ്. വേനൽ ശക്തമായി തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

Tags:    
News Summary - Oman melting in intense heat: 47.5 degrees recorded in Rustaq

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.