കലാഭവന്‍ മസ്കത്ത് വാര്‍ഷിക ദിനാഘോഷം

മസ്കത്ത്: കലാഭവന്‍ സ്കൂള്‍ ഓഫ് മ്യൂസിക് ആന്‍ഡ് ആര്‍ട്സ് പതിനൊന്നാമത് വാര്‍ഷിക ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു. റൂവി അല്‍ ഫലാജ് ഹോട്ടലില്‍ നടന്ന ആഘോഷത്തില്‍ സംവിധായകന്‍ സിദ്ദീഖ് മുഖ്യാതിഥിയായിരുന്നു. 
കുട്ടികളിലെ സര്‍ഗവാസനകള്‍ തുടക്കത്തില്‍ തന്നെ കണ്ടത്തെി അവയെ പരിപോഷിപ്പിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
കലാഭവന്‍ ഇന്ത്യ ഡയറക്ടര്‍ കെ. എസ്. പ്രസാദ്, മസ്കത്ത് സ്പോണ്‍സര്‍ ദാവൂദ് ബിന്‍ സുലൈമാന്‍ സാലെ അല്‍ റഹ്ജി, ഡയറക്ടര്‍മാരായ രാധാകൃഷ്ണന്‍ നമ്പ്യാര്‍, ബാബു പീറ്റര്‍ എന്നിവര്‍  സന്നിഹിതരായിരുന്നു.     
കലാഭവനിലെ തന്നെ നൂറോളം വിദ്യാര്‍ഥികള്‍ ചേര്‍ന്നവതരിപ്പിച്ച ക്ളാസിക്കല്‍ നൃത്ത രൂപങ്ങള്‍, സംഗീത ശില്‍പങ്ങള്‍,  കേരളത്തിന്‍െറ പരമ്പരാഗത വാദ്യോപകരണങ്ങളുള്‍പ്പെടെ നാല്‍പ്പതില്‍പരം സംഗീതോപകരണങ്ങള്‍ സമന്വയിപ്പിച്ചുള്ള താളമേളവാദ്യാലയം, പാശ്ചാത്യ സംഗീതം തുടങ്ങിയവ ആഘോഷപരിപാടികള്‍ക്ക് കൊഴുപ്പേകി. ഉപകരണ സംഗീതത്തില്‍ ഗ്രേഡുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും ചടങ്ങില്‍ വിതരണം ചെയ്തു.
 

Tags:    
News Summary - oman mayalalees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.