മസ്കത്ത്: ഒമാെൻറ നവോത്ഥാന നായകനെയാണ് സുൽത്താൻ ഖാബൂസ് ബിൻ സഇൗദിെൻറ നിര്യാണ ത്തിലൂടെ രാജ്യത്തിന് നഷ്ടമായത്. സുല്‍ത്താന്‍ സഈദ് ബിന്‍ തൈമൂറിെൻറയും ശൈഖ മസൂൺ അല ് മഷാനിയുടെയും ഏകമകനായി 1940 നവംബര്‍ 18ന് സലാലയിലാണ് സുൽത്താൻ ഖാബൂസ് ജനിച്ചത്. സ ലാലയിലും പുണെയിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.
പിന്നീട് ലണ്ടനിലെ സ്റ്റാ ൻഡേഡ് മിലിറ്ററി അക്കാദമിയില്‍നിന്ന് ആധുനിക യുദ്ധതന്ത്രങ്ങളില്‍ നൈപുണ്യം നേടി. മിലിറ്ററി അക്കാദമിയിലെ പഠനം പൂർത്തിയാക്കി ബ്രിട്ടീഷ് പട്ടാളത്തിലും ജോലി ചെയ്തു.
1970 ജനുവരി 23ന് പിതാവ് സഈദ് ബിന്‍ തൈമൂറിൽനിന്നാണ് സുൽത്താൻ ഖാബൂസ് ഒമാെൻറ ഭരണസാരഥ്യമേറ്റെടുത്തത്. ഖാബൂസ് അധികാരമേൽക്കുേമ്പാൾ ലോക ഭൂപടത്തിൽ അറിയപ്പെടാതിരുന്ന രാജ്യമായിരുന്നു ഒമാൻ. മലമടക്കുകൾ നിറഞ്ഞ അവികസിതവും ദരിദ്രവുമായ രാജ്യം. ഗോത്രവർഗ കലാപങ്ങൾ അവസാനിപ്പിക്കാനാണ് അദ്ദേഹം പ്രഥമ പരിഗണന നൽകിയത്. സുൽത്താനേറ്റ് ഒാഫ് മസ്കത്ത്, ഒമാൻ എന്നായിരുന്നു സുൽത്താൻ ഖാബൂസ് അധികാരമേൽക്കുേമ്പാൾ രാജ്യത്തിെൻറ പേര്. അധികാരമേറ്റശേഷം രാജ്യത്തിെൻറ പേര് സുൽത്താനേറ്റ് ഒാഫ് ഒമാൻ എന്നാക്കി മാറ്റി. സലാലയുൾപ്പെടെ വിവിധ ഗോത്രവർഗ പ്രദേശങ്ങളെയടക്കം ചേർത്ത് പിടിക്കാനും വിശാല രാഷ്ട്രമാക്കി പരിവർത്തിപ്പിക്കാനും ഇതുവഴി സാധിച്ചു.
ഭരണാധികാരിയുടെ ദീർഘവീക്ഷണവും ഉൾക്കാഴ്ചയും കാഴ്ചപ്പാടുകളും രാജ്യത്തെ മാറ്റിമറിക്കുന്ന അത്യപൂർവ കാഴ്ചക്കാണ് തുടർന്നുള്ള 50 വർഷം ഒമാൻ സാക്ഷ്യം വഹിച്ചത്. വികസനത്തിനും ജനക്ഷേമത്തിനും രാജ്യത്തിെൻറ എണ്ണ സമ്പത്ത് ഉപയോഗിച്ചതോടെ ജനങ്ങളുടെ വിശ്വാസവും സ്നേഹവും കരുതലും അദ്ദേഹത്തെ തേടിയെത്തി. അടിസ്ഥാനസൗകര്യ വികസനത്തിനും വിദ്യാഭ്യാസത്തിനും പൗരന്മാരുടെ ആരോഗ്യത്തിനും സ്ത്രീകളുടെ ഉന്നമനത്തിനുമാണ് സുൽത്താൻ തുടർന്നുള്ള ഭരണത്തിൽ ഉൗന്നൽ നൽകിയത്.
വിരലിൽ എണ്ണാവുന്ന ആശുപത്രികൾ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് എല്ലാ ഗ്രാമങ്ങളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും പ്രാദേശിക ആസ്ഥാനങ്ങളിൽ ആധുനികആശുപത്രികളുമുണ്ട്. എല്ലാ വിലായത്തുകളിലും സ്കൂളുകളും രാജ്യത്തിെൻറ എല്ലാ ഭാഗത്തും യൂനിവേഴ്സിറ്റികളും പ്രവർത്തിക്കുന്നു. പൗരന്മാർക്ക് യൂനിവേഴ്സിറ്റി തലത്തിൽ വരെ വിദ്യാഭ്യാസം സൗജന്യമാണ്. ഒപ്പം വിദേശത്തെ യൂനിവേഴ്സിറ്റികളിലും ഗവേഷണ കേന്ദ്രങ്ങളിലും തുടർവിദ്യാഭ്യാസത്തിന് സഹായങ്ങളും നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.