ഒമാൻ ഇന്ത്യൻ എംബസി സേവനങ്ങൾ നിർത്തിവെച്ചു

മസ്​കത്ത്​: കോവിഡ്​ 19 വ്യാപിക്കുന്ന സാഹചര്യത്തിൽ എല്ലാ പാസ്​പോർട്ട്​-കോൺസുലാർ സേവനങ്ങളും തൽക്കാലത്തേക്ക ്​ നിർത്തിവെക്കുന്നതായി മസ്​കത്ത്​ ഇന്ത്യൻ എംബസി ബുധനാഴ്​ച അറിയിച്ചു. അറ്റസ്​റ്റേഷൻ സേവനങ്ങളും ഇനിയൊരു അറിയിപ്പ്​ ഉണ്ടാകുന്നത്​ വരെ ഉണ്ടായിരിക്കില്ല.

എന്നിരുന്നാലും ഏറെ അടിയന്തിര പ്രാധാന്യമുള്ള കേസുകൾ എംബസിയുടെ ശ്രദ്ധയിൽ പെടുത്തിയാൽ നടപടി ഉണ്ടാകുമെന്നും അറിയിപ്പിൽ പറയുന്നു. പാസ്​പോർട്ട്​ സംബന്ധമായ വിഷയങ്ങൾക്ക്​ 79806929 (ബി.എൽ.എസ്​) എന്ന നമ്പറിലും കോൺസുലാർ സേവനങ്ങൾക്ക്​ 93584040 എന്ന നമ്പറിലുമാണ്​ ബന്ധപ്പെടേണ്ടത്​.

Latest VIDEO

Full View
Tags:    
News Summary - Oman indian emba

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.